Categories: SPORTSTOP NEWS

വനിത ടി-20 ലോകകപ്പ്; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം

വനിത ട്വന്റി – 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. ന്യൂസിലാൻഡിനോട് 58 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ടീം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യയ്ക്ക് 19 ഓവറിൽ 102 റൺസെടുക്കാനെ സാധിച്ചുള്ളു.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സോഫിയ ഡിവൈനിന്റെ പുറത്താകാതെയുള്ള 57 റൺസാണ് കിവീസ് ഇന്നിം​ഗ്സിന്റെ അടിത്തറ. സൂസി ബെയ്റ്റ്‌സ് 27, ജോര്‍ജിയ പ്ലിമ്മര്‍ 34 എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യൻ ബൗളർമാരിൽ രേണുക സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. അരുന്ധതി റെഡ്ഡിക്കും മലയാളി താരം ആശ ശോഭനയ്ക്കും ഓരോ വിക്കറ്റുകളും സ്വന്തമായി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ട് റൺസുമായി ഷെഫാലി വർമയാണ് ആദ്യം പുറത്തായത്. സ്മൃതി മന്ദാന (12), ഹർമൻ പ്രീത് കൗർ (15), ജെമീമാ റോഡ്രിഗ്രസ് (13), റിച്ച ഘോഷ് (12), ദീപ്തി ശർമ (13) എന്നിങ്ങനെയാണ് മറ്റുപ്രധാന ബാറ്റർമാരുടെ സ്കോറുകൾ. 15 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീതാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 19 റൺസിന് നാലു​വിക്കറ്റെടുത്ത റോസ്മേരി മെയർ, 15ന് മൂന്ന് വിക്കറ്റെടുത്ത ലീ തഹുഹു, ഓപ്പണർമാരെ മടക്കിയ എഡെൻ കാൾസെൻ എന്നിവർ കിവികൾക്കായി തിളങ്ങി. ഞായറാഴ്ച പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശ്രീലങ്കയും ഓസ്ട്രേലിയയും കൂടി ഉൾപ്പെട്ട കടുപ്പമേറിയ ഗ്രൂപ്പിലാണ് നിലവിൽ ഇന്ത്യ.

TAGS: SPORTS | WORLD CUP
SUMMARY: India lose to New Zealand in T20 worldcup

Savre Digital

Recent Posts

ഇടതുസഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍

തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…

40 minutes ago

‘നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല, കളിക്കുമ്പോൾ നോക്കി കളിക്കണം’; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

2 hours ago

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…

3 hours ago

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…

4 hours ago

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

5 hours ago