ബെംഗളൂരു: മംഗളൂരുവിലേക്ക് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ, വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ തയ്യാറാകും. ഈ സർവീസ് മംഗളൂരുവിലേക്കും അനുവദിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മംഗളൂരു സെൻട്രൽ-കബക്ക പുത്തൂർ പാസഞ്ചറിന്റെ സുബ്രഹ്മണ്യ റോഡ് സ്റ്റേഷനിലേക്കുള്ള വിപുലീകൃത സർവീസുകളുടെ ഫ്ലാഗ് ഓഫ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള മംഗളൂരു സെൻട്രൽ-മഡ്ഗാവ് വിബി എക്സ്പ്രസ് മുംബൈയിലേക്ക് നീട്ടണമെന്ന തീരദേശ കർണാടക എംപിമാരുടെ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു-ബെംഗളൂരു റൂട്ടിലെ ഷിരാഡി ഘട്ട് ടണൽ റോഡിൽ റെയിൽവേ ലൈനും ഹൈവേയും സംയോജിപ്പിക്കണമെന്ന ദക്ഷിണ കന്നഡ എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയുടെ ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | VANDE BHARAT SLEEPER
SUMMARY: Mangaluru to get Vande Bharat Sleeper Express soon after its launch
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…