ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 21 സ്കൈവാക്കുകൾ നിർമ്മിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ). ഇതുവരെ അഞ്ച് സ്കൈവാക്കുകൾ മാത്രമാണ് പാതയിലുള്ളത്. ബാക്കിയുള്ളവ എത്രയും വേഗം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ അപകടമായി മാറിയിട്ടുണ്ട്. സ്കൈവാക്കുകൾ നിർമിച്ചാൽ ആളുകൾക്ക് തടസമില്ലാതെ റോഡുകൾ മുറിച്ചുകടക്കാനും മറ്റും സാധിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ അറിയിച്ചു.
സമീപത്തുള്ള ഗ്രാമങ്ങളിലേക്കും അവശ്യ സേവനങ്ങളിലേക്കും എത്തിച്ചേരാൻ സഹായിക്കുന്നതിന് സ്കൈവാക്കുകളോ ഓവർബ്രിഡ്ജുകളോ നിർമ്മിക്കണമെന്ന് നിരവധി ഗ്രാമവാസികൾ മുമ്പ് എൻഎച്ച്‌എഐയോട് ആവശ്യപ്പെട്ടിരുന്നു. ഹൈവേ മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ അപകടങ്ങൾ സംഭവിച്ച നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സ്കൈവാക്ക് നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും, ഓവർബ്രിഡ്ജുകൾ കൂടുതൽ ഉപയോഗപ്രദമാകുമായിരുന്നുവെന്ന് ഗ്രാമവാസികൾ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ദേശീയപാതയിൽ കൂടുതൽ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ കാൽനടയാത്രക്കാർ എൻഎച്ച്എഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
TAGS: BENGALURU | EXPRESSWAY
SUMMARY: NHAI to build 21 skywalks on Bengaluru-Mysuru Highway
തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.…
തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്. അനുവദനീയമായതിനാല്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്‍കിയ…
ഹൊസൂര്‍: തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ട്…
ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍ വാഹനഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.എസ്.ആർ.ലേ ഔട്ടിനെ ജയനഗർ…
മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ട്രക്ക്…
ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും ഉച്ചയ്ക്ക് 12നു ശേഷം വെബ്സൈറ്റിലും…