റായ്പൂര്‍: ഛത്തീസ് ഗഡിലെ നാരായണ്‍പൂര്‍ – ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന വന്‍ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചക്ക് ഒരു മണിയോടെ നാരായൺപൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിലെ അബുജ്മാദിലെ തുൽത്തുലി, നെന്ദൂർ ഗ്രാമങ്ങൾക്കിടയിലെ വനമേഖലയിലാണ് വെടിവെപ്പ് നടന്നത്. സംസ്ഥാന പോലീസിന്‍റെ ഡിസ്ട്രിക് റിസർവ് ഗാർഡും സ്പെഷ്യൽ ടാസ്ക് ഫോഴ്സുമാണ് തിരച്ചിലിൽ പങ്കാളികളായത്.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ആയുധശേഖരം കണ്ടെടുത്തതായി ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. എകെ സീരീസ് ഉള്‍പ്പെടെ നിരവധി റൈഫിളുകളും മറ്റ് ആയുധങ്ങളുമാണ് കണ്ടെടുത്തത്. എന്നാൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യമായ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട മാവോവാദികളെ തിരിച്ചറിയാനുള്ള നടപടികൾ പൂർത്തിയാകുമെന്നും എസ്പി കൂട്ടിച്ചേർത്തു. വനത്തിലേക്ക് കൂടുതല്‍ പിന്‍വാങ്ങിയ അവശേഷിക്കുന്ന ഏതാനും മാവോയിസ്റ്റുകളെ സുരക്ഷാ സേന പിന്തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
<br>
TAGS : MAOIST ENCOUNTER | CHATTISGARH
SUMMARY : Massive encounter. 30 Maoists killed in Chhattisgarh; A large stockpile of weapons was seized
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…