ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല പ്രദേശങ്ങളില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും വേണ്ട നടപടികള്‍ എടുക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബെംഗളൂരുവിലെ സാംസ്കാരിക സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.
നോര്‍ക്ക റൂട്ട് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീമതി റീസ രഞ്ജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന ഗൂഗിള്‍ മീറ്റില്‍ ലോക കേരളസഭാംഗങ്ങളായ സി കുഞ്ഞപ്പന്, എല്‍ദോ ബേബി, എം.കെ.നൗഷാദ്, കെ.പി. ശശിധരന്, റജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സിപിഎസി സെക്രട്ടറി ഗിരീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി അനിരുപ് വത്സന്, സൗത്ത് വെസ്റ്റ് കേരളസമാജം പ്രസിഡന്റ് പ്രമോദ് വി, പൂജാരി മനോജ് വിശ്വനാഥന്, ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി, മലയാളം മിഷന് കോഡിനേറ്റര്‍ ജീവന്, സര്‍ജാപുര മലയാളി സമാജം സെക്രട്ടറി രാജീവ് കുന്തലഹള്ളി, കൈരളി കലാസമിതി പ്രസിഡന്റ് സുധാകരന് രാമന്തളി, കേരള സമാജം സെക്രട്ടറി അജിത്ത് കോടോത്ത്, സുവര്‍ണ കര്‍ണാടക കേരളസമാജം പ്രസിഡന്റ് രാജന് ജേക്കബ്, കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി, ജയ്ജോ ജോസഫ്, ഡോ. നകുല്‍ (എയ്മ), ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മ ദാസ്, തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന് സെക്രട്ടറി പി.പി. പ്രദീപ്, മംഗളൂരു കേരള സമാജം സെക്രട്ടറി മാക്സിന് സെബാസ്റ്റ്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നീ നഗരങ്ങളിലെ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാനും വയനാട് കളക്ടറേറ്റും കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് അവരെ പുനരധിവസിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംഘടനകളിലൂടെ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സഹായം എത്തിക്കാനും യോഗം തീരുമാനിച്ചു.
<BR>
TAGS : WAYANAD LANDSLIDE | MALAYALI ORGANIZATION | NORKA ROOTS
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്ട്രോള്…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…