വയനാടിന് സഹായഹസ്തവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ദുരിതബാധിതർക്ക് ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരു കോടി രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം കൈമാറിയത്. എക്സിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലുണ്ടായ ദാരുണമായ സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും ദുരിതബാധിതരെ സഹായിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കുന്നുവെന്നും ചിരഞ്ജീവി എക്സില്‍ കുറിച്ചു. ഇത്രയും പ്രയാസമേറിയ സാഹചര്യത്തില്‍ ദുരിതബാധിതരായ ആളുകള്‍ക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുകാണ്.
പ്രകൃതിയുടെ രോഷം കാരണം നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവൻ നഷ്ടമായത്. എന്റെ ഹൃദയം നീറുകയാണ്. ദുരന്തത്തില്‍ പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി എക്സില്‍ കുറിച്ചു. വയനാടിന്റെ പുനരുദ്ധാരണത്തിനായി അല്ലു അർജുനും സംഭാവന നല്‍കിയിരുന്നു.
TAGS : WAYANAD LANDSLIDE | CHIRANJEEVI | RAMCHARAN
SUMMARY : Wayanad landslide; Chiranjeevi and Ramcharan donated Rs.1 crore
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…