ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി ഹൊസ്‌പേട്ട് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമാഹരിച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു നോര്‍ക്ക വഴി കൈമാറി. സംഘടനയുടെ നേതൃത്വത്തില്‍ ഹൊസ്‌പേട്ടില്‍ സംഘടിപ്പിച്ച വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ചടങ്ങില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ദേവദാസ്, വൈസ് പ്രസിഡന്റ് ജോയ്, പ്രസിഡന്റ് എം കെ മത്തായി, സാമൂഹിക പ്രവര്‍ത്തകന്‍ ദീപക് സിംഗ്, കവി ഡോ. മോഹന്‍ കുണ്ടാര്‍, ജനറല്‍ സെക്രട്ടറി പി സുന്ദരന്‍, ടോര്‍ണഗല്ലു മലയാളി അസോസിയേഷന്‍ സെക്രട്ടറി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തുക ബെംഗളൂരു നോര്‍ക്ക ഓഫീസര്‍ റീസ രഞ്ജിത്തിനു കൈമാറി.
2006 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹൊസ്‌പേട്ട് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കര്‍ണാടകയില്‍ നിന്നും നോര്‍ക്ക അംഗീകാരം ലഭിച്ച ആദ്യത്തെ മലയാളീ സംഘടനയാണ്. നിലവില്‍ 350 മലയാളി കുടുംബങ്ങള്‍ അംഗങ്ങളായിട്ടുണ്ട്.
<BR>
TAGS : WAYANAD LANDSLIDE | CMDRF
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…