കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ദൗത്യസംഘത്തിന് നേരെ കടുവ ആക്രമണം. മാനന്തവാടി ആര്‍ആര്‍ടി അംഗത്തിന് പരുക്കേറ്റു. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തറാട്ട് ഭാഗത്ത് പരിശോധനയ്ക്ക് ഇറങ്ങിയ സംഘത്തിലെ അംഗം ജയസൂര്യയ്ക്കാണ് പരുക്കേറ്റതെന്നും കെെക്കാണ് പരുക്കേറ്റതെന്നും ഗുരുതര പരുക്കാണെന്നുമാണ് പ്രാഥമിക വിവരം. ജയസൂര്യയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്.
എട്ടുപേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടയിൽ ഉൾക്കാട്ടിൽ വച്ചാണ് ആക്രമണമുണ്ടായത്. ജയസൂര്യയെ ആക്രമിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ആർആർടി അംഗം കടുവയെ വെടിവച്ചതായും വിവരമുണ്ട്. പ്രദേശത്ത് പരിശോധന വ്യാപകമായി തുടരുകയാണ്. കൂടുതൽ അംഗങ്ങൾ വനത്തിൽ പരിശോധന നടത്തുന്നുണ്ട്.
എട്ട് പേരടങ്ങുന്ന എട്ട് സംഘവും, 20 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവുമാണ് പഞ്ചാരക്കൊല്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നത്തെ തിരച്ചിലിന്റെ ഭാഗമാകുന്നത്. കടുവയെ കണ്ടാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. ബേസ് ക്യാമ്പില്‍ ആളുകള്‍ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
<BR>
TAGS : WAYANAD
SUMMARY : Tiger attack on mission team in Wayanad
മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്.…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി…
ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും…
കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…