വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊർജ്ജിതമാക്കാൻ 200 അംഗ സൈനിക സംഘം വെള്ളാർമലയില്‍ എത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്നുള്ള രണ്ട് കരസേനയുടെ രണ്ട് വിഭാഗമാണ് എത്തിയത്.
കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള ഡോക്ടർ അടങ്ങുന്ന സംഘവും സൈന്യത്തിന് ഒപ്പം വയനാട്ടില്‍ എത്തിയിട്ടുണ്ടെന്ന് ഡിഫൻസ് പിആർഒ അതുല്‍ പിള്ള അറിയിച്ചു. കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് സൈനിക വിന്യാസമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സാഹചര്യം വിലയിരുത്തി രക്ഷാദൗത്യം തുടരാനാണ് തീരുമാനം. ഇതിനിടെ ചൂരല്‍മലയില്‍ നിന്നും 300 പേരെ രക്ഷാപ്രവർത്തകർ രക്ഷപെടുത്തി. 73 പേരെ മേപ്പാടി വിംസ് മെഡിക്കൻസില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ മിലിട്ടറി മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയട്ടുണ്ട്. വെള്ളാർ മല മദ്രസക്ക് സമീപം 3 മൃതദേഹം കിട്ടിയതോടെ മരണം 63 ആയി.
TAGS : WAYANAD LANDSLIPE | ARMY | RESCUE
SUMMARY : Wayanad Landslide; Army came to rescue
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…