Categories: KERALATOP NEWS

വയനാട് എംപി ആയാൽ സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യും; കെ സുരേന്ദ്രൻ

വയനാട്: ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ എംപി ആയാൽ സുൽത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് എംപി ആയി ജയിച്ചാൽ ആദ്യ പരി​ഗണന സ്ഥലത്തിന്റെ പേര് മാറ്റലിന് ആയിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. റിപ്പബ്ലിക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘1984ൽ പ്രമോദ് മഹാജൻ സുൽത്താൻ ബത്തേരിയിൽ എത്തിയപ്പോൾ ഇത് സുൽത്താൻ ബാറ്ററി അല്ലെന്നും ​ഗണപതി വട്ടം ആണെന്നും പറഞ്ഞിരുന്നു. വിദേശ അധിനിവേശത്തിനെതിരെയും ടിപ്പു സുൽത്താനെതിരെയും ഇവിടെ നിന്ന് പോരാടിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ​ഗണപതി വട്ടം എന്ന പേര് പുനർനാമകരണം ചെയ്യാൻ ശ്രമിക്കും. എംപി ആയി ജയിച്ചാൽ ആദ്യ പരി​ഗണന ഇതിനായിരിക്കും. മോദിയുടെ സർക്കാരിന്റെ സഹായത്തോടെ ഇത് നടപ്പിലാക്കും’ കെ സുരേന്ദ്രൻ വ്യക്തമാക്കി. ആരായിരുന്നു ടിപ്പു സുൽത്താൻ. മലയാളികളെ ആക്രമിച്ചു. ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമാക്കി. പഴശ്ശിരാജയും പേരാളികളും ടിപ്പുവിനെതിരെ പോരാടിയിട്ടുണ്ട്’ കെ സുരേന്ദ്രൻ അഭിമുഖത്തിൽ പറയുന്നു.

ഗണപതിവട്ടമെന്ന സ്ഥലത്തിന്റെ പ്രാധാന്യവും പ്രസക്തിയെപ്പറ്റിയും പല രേഖകളിലും സൂചിപ്പിക്കപ്പെടുന്നുണ്ട്. ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതി വട്ടമെന്ന സ്ഥലമാണ് പിൽക്കാലത്ത് സുൽത്താൻ ബത്തേരി ആയിമാറിയത്. ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുൽത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതു. പിന്നീട് ചരിത്രമെഴുതിയ ബ്രിട്ടീഷുകാർ സുൽത്താന്റെ ആയുധപ്പുര എന്നർത്ഥത്തിൽ സുൽത്താൻസ് ബാറ്ററി എന്ന് ഗണപതിവട്ടം വിളിക്കുകയായിരുന്നു.

The post വയനാട് എംപി ആയാൽ സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യും; കെ സുരേന്ദ്രൻ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

റൈറ്റേഴ്‌സ് ഫോറം ബഷീർ ഓർമ്മ ജനുവരി 11 ന്; കെഇഎൻ പങ്കെടുക്കും

ബെംഗളൂരു: മലയാള സാഹിത്യത്തിൽ അനന്യമായ കൃതികളിലൂടെ മനുഷ്യൻ്റെ ഹൃദയങ്ങളിലേക്കുള്ള വഴികൾ തെളിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവിതവും രചനകളും ആധാരമാക്കി…

1 hour ago

കോഴിക്കോട് യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് കുറുനരിയുടെ ആക്രമണം. ജോലി സ്ഥലത്ത് വച്ച്‌ യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു. തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ്…

1 hour ago

എം.എം.എ ഫുട്ബോൾ ടൂർണമെൻ്റ് ജനുവരി 14ന്

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ്റെ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണമെൻ്റ് നടത്തുന്നു. ജനുവരി 14 നാണ് ടൂർണമെൻ്റ്…

2 hours ago

ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധ; മരണസംഖ്യ 25ആയി

പനജി: ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. പരുക്കേറ്റ 50പേർ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.…

2 hours ago

കൊല്ലം ദേശീയപാത തകര്‍ന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടൻ

കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള…

3 hours ago

കുന്നംകുളം കിഴൂര്‍ ദേവി ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചു

തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തില്‍ മോഷണം. കമ്മറ്റി ഓഫീസിലെ ദേവി വിഗ്രഹം കവർന്നതായാണ് വിവരം. ഓഫീസിലെ അലമാരകള്‍ തകർത്ത…

4 hours ago