വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇന്ന് നടത്തിയ തിരച്ചിലിലും ശരീരഭാഗങ്ങള്‍ കിട്ടി. പരപ്പൻപാറയില്‍ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. രണ്ട് കാലുകളാണ് കണ്ടെത്തിയിരിക്കുന്നത്. പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്.
പുഞ്ചിരിമട്ടം , മുണ്ടകൈ , സ്കൂള്‍ റോഡ്, ചൂരല്‍മല , വില്ലേജ് റോഡ്, അട്ടമല എന്നീ ആറ് സോണുകളിലായാണ് ഇന്ന് ജനകീയ തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാഗങ്ങള്‍ കിട്ടിയത്. പുഴയോട് ചേർന്നുള്ള ഭാഗത്ത് രണ്ട് കാലുകളാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ അവിടെയുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ഇവിടെ ഒഴുക്കുള്ള പ്രദേശമാണ്. അതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ ഒഴുകി വന്നിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. തിരച്ചിലില്‍ ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തിരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.
TAGS :
SUMMARY : Wayanad disaster: Two body parts found near Kanthanpara river
ന്യൂഡൽഹി: ദേശീയ മെഡിക്കൽ സയൻസ് പരീക്ഷ ബോർഡ് (എൻ.ബി.ഇ.എം.എസ്) നീറ്റ് പി.ജി ഫലം സെപ്തംബർ മൂന്നിന് പ്രസിദ്ധീകരിക്കും. ആഗസ്‌റ്റ് മൂന്നിന്…
ബെംഗളൂരു: ബന്ദിപ്പുർ വനമേഖലയിലെ റോഡിൽ കാട്ടാനയ്ക്കുമുൻപിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആന ഓടിച്ചിട്ട് ചവിട്ടി പരുക്കേറ്റ ആള്‍ക്കെതിരെ പിഴചുമത്തി കർണാടക വനംവകുപ്പ്.…
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…