Categories: ASSOCIATION NEWS

വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ കൈമാറി ഹൊസൂർ കൈരളി സമാജം.

ബെംഗളൂരു : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവരെ പുനരധിവസിക്കുന്നതിന് ഹൊസൂർ കൈരളി സമാജത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ജനറൽ സെക്രട്ടറി അനിൽ കെ. നായർ, ഖജാൻജി അനിൽ ദത്ത്, വർക്കിങ് പ്രസിഡന്റ് കെ.വി. അജീവൻ, ചാരിറ്റബിൾ ഫണ്ട് കമ്മിറ്റി ചെയർമാൻ എൻ. ഗോപിനാഥ്, കമ്മിറ്റിയംഗങ്ങളായ സുരേന്ദ്രൻ പിള്ള, എൻ.കെ. പ്രേമരാജ്, എം. രവീന്ദ്രൻ, സ്റ്റീഫൻ, ജോഷി ടി. വർഗീസ്, പി.എൻ. സജിത്ത്കുമാർ, കുമാരൻ, രെജി എസ്. നായർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെക്കുള്ള അവശ്യസാധനങ്ങൾ ശേഖരിച്ച് വരുംദിവസങ്ങളിൽ അയക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
<br>
TAGS : HOSUR KAIRALI SAMAJAM | CMDRF
SUMMARY : Wayanad Tragedy; Hosur Kairali Samaj handed over one million rupees to the relief fund.

Savre Digital

Recent Posts

തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…

42 minutes ago

മെമ്മറി കാര്‍ഡ് വിവാദം; ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരൻ

തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…

2 hours ago

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

2 hours ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

4 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

5 hours ago