വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 361 ആയി. ദുരന്തം നടന്ന് അഞ്ചുനാള്‍ പിന്നിടുമ്പോൾ ഇപ്പോഴും 206 പേർ കാണാമറയത്താണ്. 218 മൃതദേഹങ്ങളും 143 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്താനായത്. അഞ്ചാം ദിനമായ ഇന്നും തിരച്ചില്‍ മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്.
അതിനിടെ സൂചിപ്പാറയില്‍ കുടുങ്ങിയ രക്ഷാപ്രവർത്തകരെ സൈന്യം എയർലിഫ്റ്റ് ചെയ്ത് ചൂരല്‍മലയിലെത്തിച്ചു. സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനെത്തിയവർ ഉള്‍വനത്തിലുള്‍പ്പെടെ കുടുങ്ങുന്നത് കണക്കിലെടുത്ത് സൈന്യം മാത്രമായിരിക്കും ഇനി ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തുക. നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടേയും സഹായം ഇനി മറ്റുള്ള പ്രദേശങ്ങളില്‍ ഉപയോഗപ്പെടുത്തും.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്ന് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.
TAGS : WAYANAD LANDSLIDE | DEATH
SUMMARY : Wayanad Tragedy; The death toll has reached 361
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച് റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…
കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന…
ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരുക്ക്…
കാസറഗോഡ്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഇന്ന് കാസറഗോഡ് തുടക്കമാവും. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍…
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വൻ തീപിടിത്തം. എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പ്ലാന്റും കെട്ടിടവും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ്…