ബെംഗളൂരു: വാക്കുതര്‍ക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ യുവാവ് പിടിയിൽ. തുമകുരുവിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ജില്ലയിലെ ഹോസ്പേട്ട് ഗ്രാമവാസിയായ പുഷ്പയാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവറാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് ശിവറാം കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛച്ചതോടെ ശിവറാം പുഷ്പയെ കൊലപ്പെടുത്തുകയുമായിരുന്നു. പുഷ്പയുടെ തല അറുത്തുമാറ്റിയ ശേഷം മൃതദേഹം ഇയാള്‍ അടുക്കളയില്‍വെച്ച് കഷണങ്ങളാക്കുകയായിരുന്നു.
തടിമില്‍ ഫാക്ടറിയിലെ ജീവനക്കാരനാണ് ശിവറാം. വാടകവീട്ടില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്ക് എട്ടു വയസുള്ള ഒരു കുട്ടിയാണുള്ളത്. ഇരുവരും തമ്മില്‍ നിരന്തരം വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…
ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…