ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തി കമ്പനികൾ. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കമ്പനികൾ കുറവ് പ്രഖ്യാപിച്ചു. 19 രൂപ കുറിച്ചുള്ള പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. അതേസമയം ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
ന്യൂഡൽഹിയിൽ ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിന് 1,745.50 രൂപയാകും. മുംബൈയില്‍ വില 1,698.50 രൂപയായി കുറഞ്ഞു. അതേസമയം ചെന്നൈയിൽ 1,911 രൂപയും കൊൽക്കത്തയിൽ 1,859 രൂപയുമാണ്. എണ്ണ വിപണന കമ്പനികൾ ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 30.50 രൂപ കുറച്ചിരുന്നു. മാർച്ചിൽ 25.50 രൂപയും ഫെബ്രുവരിയിൽ 14 രൂപയും വില വർധിപ്പിക്കുകയും ചെയ്തിരുന്നു.
ടെൽ അവീവ്: ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ…
ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452…
കൊച്ചി: നടി ഗ്രേസ് ആന്റണി വിവാഹിതയായി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. എന്നാല്‍, വരൻ ആരാണെന്നോ എന്ത്…
ബെംഗളൂരു: ക്വാണ്ടം മേഖലയിലെ മുന്നേറ്റത്തിനായി ബെംഗളൂരുവിൽ 6.17 ഏക്കറിൽ ക്വാണ്ടം സിറ്റി വരുന്നു. ബെംഗളൂരുവിലെ ഹെസറഘട്ടയിൽ 6.17 ഏക്കർ സ്ഥലത്ത്…
കോഴിക്കോട്: ജെന്‍ സി പ്രക്ഷോഭം രൂക്ഷമായ നേപ്പാളില്‍ മലയാളികളായ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. കോഴിക്കോട്,…
ബെംഗളുരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള മന്നം ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ആർ ടി നഗറിലുള്ള…