Categories: NATIONALTOP NEWS

വാർത്ത അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു

ചെന്നൈ: വാർത്ത അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധിതയായി കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. രോഗബാധിതയായി ചികിത്സ തേടിയതിനെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് സൗന്ദര്യക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ ഉൾപ്പെടെ സൗന്ദര്യ, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

മേയിൽ, ചികിത്സാ സഹായം അഭ്യർഥിച്ചും സൗന്ദര്യ പോസ്റ്റിട്ടിരുന്നു. ഇതോടെ തമിഴ് ന്യൂസ് റീഡേഴ്‌സ് അസോസിയേഷനില്‍ നിന്ന് ടെലിവിഷന്‍ മാനേജ്‌മെന്റ് 5.51 ലക്ഷം രൂപയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ 50 ലക്ഷം രൂപയും ചികിത്സക്കായി അനുവദിച്ചിരുന്നു. ഇതിനിടെയാണ് സൗന്ദര്യയുടെ അപ്രതീക്ഷിത വിയോഗം. രോഗം തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത് വരെ സൗന്ദര്യ വാര്‍ത്ത അവതരിപ്പിച്ചിരുന്നു.

TAGS: DEATH | SOUNDARYA
SUMMARY: Television news anchor soundarya amudamozhi passes away

Savre Digital

Recent Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളുടെ സര്‍വീസില്‍ പുനക്രമീകരണം. നിലവില്‍ കെഎസ്ആർ സ്‌റ്റേഷനില്‍…

32 minutes ago

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങൾ; പത്തിൽ ഒൻപതും സ്ഥിതിചെയ്യുന്നത് ഏഷ്യയിൽ

2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി…

1 hour ago

കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്ന്  കൈവിലങ്ങോടെ ചാടിപ്പോയ പ്രതി പിടിയിൽ

കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ…

1 hour ago

സ്വാതന്ത്ര്യദിന പരേഡ് കാണാം; ഓൺലൈൻ പാസ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ…

2 hours ago

കുവൈത്ത് മദ്യദുരന്തം: 13 മരണം, ആറ് പേർ മലയാളികളെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…

2 hours ago

കർണാടകയിലെ ക്ഷേത്രങ്ങളിൽ പ്ലാസ്റ്റിക് നിരോധനം

ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഓഗസ്റ്റ് 15 മുതൽ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളടക്കം…

2 hours ago