Categories: KARNATAKATOP NEWS

വാൽമീകി കോർപറേഷൻ അഴിമതി; മുഖ്യസൂത്രധാരൻ മുൻ മന്ത്രി നാഗേന്ദ്രയെന്ന് ഇഡി

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതി കേസിൽ മുഖ്യ സൂത്രധാരൻ മുൻ മന്ത്രി ബി. നാഗേന്ദ്രയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബെംഗളൂരുവിലെ പ്രത്യേക പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് (പിഎംഎൽഎ) കോടതിയിൽ ഇതിനകം കേസുമായി ബന്ധപ്പെട്ട കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

ജയിലിൽ കഴിയുന്ന മുൻ മന്ത്രി ബി. നാഗേന്ദ്രയെയാണ് കേസിലെ പ്രധാന പ്രതിയായി ഇഡി കുറ്റപത്രത്തിൽ ചേർത്തിരുന്നത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ (സിഐഡി) കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസിൽ നേരത്തെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്നും വ്യത്യസ്തമാണിത്. ആദ്യം സമർപ്പിച്ചിരുന്ന കുറ്റപത്രത്തിൽ നാഗേന്ദ്രയുടെ പേര് പരാമർശിച്ചിരുന്നില്ല.

കോർപറേഷൻ അഴിമതി, അക്കൗണ്ട് സൂപ്രണ്ട് ചന്ദ്രശേഖരൻ്റെ ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട് എസ്ഐടി കഴിഞ്ഞ മാസം രണ്ട് പ്രത്യേക കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. മുൻ മന്ത്രി നാഗേന്ദ്രയെയും ആദിവാസി ക്ഷേമ ബോർഡ് ചെയർമാനും കോൺഗ്രസ് എംഎൽഎയുമായ ബസനഗൗഡ ദദ്ദാലിനെയും ഇത്തവണ ഇഡി കുറ്റപത്രത്തിൽ അഴിമതിയുടെ സൂത്രധാരൻ എന്നാണ് വിശേഷിപ്പിച്ചത്.

നാഗേന്ദ്രയുടെ നിർദേശപ്രകാരമാണ് പണത്തിൻ്റെ മുഴുവൻ ഇടപാടുകളും നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 21 കോടി രൂപ ദുർവിനിയോഗം ചെയ്‌തുവെന്ന വസ്തുതയും കുറ്റപത്രം വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരു, ബെള്ളാരി എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തിനു പുറത്തുള്ള വിവിധ സ്ഥലങ്ങളിലേക്കാണ് പണം എത്തിച്ചത്. കോർപറേഷൻ അക്കൗണ്ട് സൂപ്രണ്ട് ചന്ദ്രശേഖരൻ്റെ ആത്മഹത്യയെ തുടർന്നാണ് ക്രമക്കേടുകൾ പുറത്തുവന്നത്. ചന്ദ്രശേഖരൻ തൻ്റെ മരണക്കുറിപ്പിൽ മന്ത്രിയുടെയും മറ്റ്‌ പ്രതികളുടെയും പേരുകൾ പരാമർശിച്ചിരുന്നു.

TAGS: KARNATAKA | B NAGENDRA
SUMMARY: Karnataka Cong MLA B Nagendra ‘mastermind’ of Valmiki scam, ED

Savre Digital

Recent Posts

തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…

20 minutes ago

മെമ്മറി കാര്‍ഡ് വിവാദം; ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരൻ

തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…

1 hour ago

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

2 hours ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

4 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

4 hours ago