ബെംഗളൂരു: വടക്കൻ കർണാടകയിലെ വിജയപുരയിൽ നാല് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ആംബുലൻസ് ഡ്രൈവറടക്കം രണ്ട് പേര്‍ മരിച്ചു. കോട്ടയം മൂലവട്ടം തടത്തിൽ കുറ്റിക്കാട്ട് വീട്ടിൽ രതീഷ് കെ. പ്രസാദ് (35), വിജയപുര മുദ്ദേബിഹൽ സ്വദേശിയായ ജവാൻ മൗനേഷ് റാത്തോഡ് (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ നിദഗുണ്ടി ടൗണിന് സമീപം ദേശീയപാത 50-ൽ ലോറി വിവിധ വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടം.
ഡൽഹിയിൽനിന്ന് വാങ്ങിയ സെക്കൻഡ്ഹാൻഡ് ആംബുലൻസുമായി കോട്ടയത്തേക്ക് വരുകയായിരുന്നു രതീഷ്. മൗനേഷ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഗുജറാത്തിലെ വഡോദരയിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്നു ലോറി. ദേശീയപാതയിൽനിന്ന് മറ്റൊരു റോഡിലേക്ക് കടക്കാൻ ശ്രമിച്ച മൗനേഷിന്റെ ബൈക്കിലാണ് ലോറി ആദ്യം ഇടിച്ചത്. പിന്നാലെ ആംബുലൻസിന്റെ പിന്നിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മുന്നിലുള്ള മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മൗനേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
രതീഷ് അവിവാഹിതനാണ്. അച്ഛൻ: പ്രസാദ്. അമ്മ: പൊന്നമ്മ. സഹോദരങ്ങൾ: ജിഷ, നിഷ.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എസ്.പി. ലക്ഷ്മൺ നിംബാർഗി അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തില്‍ നിദഗുണ്ടി പോലീസ് കേസെടുത്തു.
<BR>
TAGS : ACCIDENT | VIJAYAPURA
SUMMARY : Two people, including a Malayali youth, died in a car accident in Vijayapura
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…