ബെംഗളൂരു: വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല അറിവ് നേടേണ്ടതെന്നും വര്‍ത്തമാന കാലം നല്‍കുന്ന എല്ലാ മേഖലകളില്‍ നിന്നും അറിവ് നേടേണ്ടതുണ്ടെന്നും, ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലെ കേന്ദ്ര നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ സഭാപതി ഹെഗ്ഡെ പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള വിജിനപുര ജൂബിലി സ്‌കൂളിന്റെ വാര്‍ഷികോത്സവത്തില്‍ മുഖ്യ അഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗത്തിനാണ് ഇപ്പോള്‍ അധികം പേരും ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ഉദ്യോഗത്തിനും ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷ പ്രസംഗം നടത്തി. വിദ്യാഭ്യാസ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡെന്നിസ് പോള്‍, ട്രഷറര്‍ എം കെ ചന്ദ്രന്‍, ജോയന്റ സെക്രട്ടറി ബീനോ ശിവദാസ്, ജൂബിലി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കല, ജൂബിലി സി ബി എസ് ഇ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രേഖ കുറുപ്പ്, ജൂബിലി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബേബി ജോര്‍ജ്ജ് എന്നിവരും മുഖ്യാതിഥിയും കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയിലും, ഇതര പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും, കലാ സാഹിത്യ മത്സര വിജയികള്‍ക്കും സമ്മാന വിതരണം നടത്തി. നാടകാവിഷ്‌ക്കാരമടക്കം വിദ്യാര്‍ഥികള്‍ നിരവധി കലാ പരിപാടികള്‍ അവതരിപ്പിച്ചു.
<BR>
TAGS : KERALA SAMAJAM DOORAVAANI NAGAR
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…
തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…
കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…