വിദ്വേഷ പരാമര്‍ശക്കേസ്; പി.സി.ജോര്‍ജിന് ജാമ്യം

കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ ബിജെപി നേതാവും മുൻ എംഎല്‍എയുമായ പി.സി.ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പലഘട്ടങ്ങളായി നടന്ന വാദത്തിനൊടുവിലാണ് കോടതി ജാമ്യം അനുവദിച്ചത്. ചാനല്‍ ചർച്ചയുടെ പരാമർശത്തിന്റെ പേരില്‍ ഈരാറ്റുപേട്ട പോലീസാണ് പി സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ശാരീക ബുദ്ധിമുട്ടുകള്‍ അടക്കമുള്ള കാര്യങ്ങള്‍ പി.സി.ജോര്‍ജ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതു പ്രവർത്തകനാകുമ്പോൾ കേസുകള്‍ ഉണ്ടാകും. താൻ മുമ്പ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് കേസുകള്‍ ഇല്ല. അന്വേഷണം പൂർത്തീകരിച്ചതായി പോലീസ് റിപ്പോർട്ട് ഉണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ജോർജ് വാദിച്ചു.

മൂന്ന് മുതല്‍ അഞ്ച് വർഷം വരെ ശിക്ഷ നല്‍കണമെന്നും തുടർച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കേസില്‍ അറസ്റ്റിലായ ജോർജ് നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂർത്തിയായെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. ആരോഗ്യസ്ഥിതി സംബന്ധിക്കുന്ന മെഡിക്കല്‍ രേഖകള്‍ പി സി ജോർജ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി ഇത് പരിഗണിച്ച്‌ ജാമ്യം അനുവദിക്കുകയായിരുന്നു.

TAGS : PC GEORGE
SUMMARY : Hate speech case; PC George granted bail

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീട്ടിനകത്ത് മധ്യവയസ്കയുടെ അസ്ഥികൂടം കണ്ടെത്തി; ഒരു വര്‍ഷത്തോളം പഴക്കമുള്ളതായി സംശയം

ബെംഗളൂരു: നഗരത്തിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹവാനൂർ ലേഔട്ടില്‍ വീട്ടിനകത്ത്...

കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ ദാരുണമായി കൊല്ലപ്പെട്ടു. കോന്നി...

ബെംഗളൂരുവിലെ കേരള ആര്‍ടിസി ബസപകടം: പരുക്കേറ്റവരില്‍ ഒരാളുടെ നില അതീവഗുരുതരം

ബെംഗളൂരു: ബെംഗളൂരുവില്‍ കേരള ആര്‍ടിസി സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട്...

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം

ബെംഗളൂരു: പുലർച്ചെ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. നഗരത്തില്‍...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്  

‌‌തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷക്കും മുകളിലായി ന്യൂനമർദം...

കണ്ണൂര്‍ സിആര്‍പിഎഫ് ക്യാമ്പില്‍ ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം...

എറണാകുളത്തു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള സർക്കാർ...

കാസറഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം; സ്‌നേഹസാന്ത്വനം പദ്ധതിക്കായി 14.40 കോടി രൂപയുടെ ഭരണാനുമതി

കാസറഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ യു.ഡി.എഫ് സര്‍ക്കാര്‍....

Related Articles

Popular Categories