സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞ് 63,680 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,960 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,684 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 64,080 രൂപയായിരുന്നു.

അമേരിക്കയില്‍ നാണയപ്പെരുപ്പം ഉയരുമെന്ന ആശങ്കയില്‍ ഡോളർ ശക്തിയാർജിച്ചതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വർണവില കുറയാൻ തുടങ്ങിയത്. ഇന്നലെ ആഗോള വിപണിയില്‍ സ്വർണ വില ഔണ്‍സിന് 33 ഡോളർ കുറഞ്ഞ് 2,883 ഡോളറിലെത്തി. രണ്ട് ദിവസത്തിനിടെ പവൻ വിലയില്‍ 520 രൂപയുടെ ഇടിവാണുണ്ടായത്. ഫെബ്രുവരി 24ന് സ്വർണ വില ഔണ്‍സിന് 2,954 ഡോളർ വരെയെത്തി റെക്കാഡിട്ടിരുന്നു.

TAGS : GOLD RATES
SUMMARY : Gold rate is decreased

LEAVE A REPLY

Please enter your comment!
Please enter your name here