Categories: KERALATOP NEWS

വിനോദസഞ്ചാരത്തിന്‌ പുത്തനുണർവാകും; കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക് സ്ഥാപിക്കുന്നു

കണ്ണൂര്‍: അത്യുത്തര കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ നാഴികക്കല്ലായി മാറിയേക്കാവുന്ന സൂ സഫാരി പാർക്ക് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ആരംഭിക്കാനുള്ള നടപടിക്രമങ്ങളായി. തിരുവനന്തപുരം ആസ്ഥാനമായ മ്യൂസിയം-– -മൃഗശാല വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ സൂ സഫാരി പാർക്ക് തളിപ്പറമ്പ്– –ആലക്കോട് സംസ്ഥാന പാതയോരത്തെ പ്രകൃതിമനോഹരമായ നാടുകാണിയിലാണ്  സ്ഥാപിക്കുന്നത്.

തളിപ്പറമ്പ്-ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിര്‍ദ്ദിഷ്ട പാര്‍ക്ക് സ്ഥാപിക്കുക. ഇതിനായി 256 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നല്‍കാനുള്ള നിരാക്ഷേപ പത്രമാണ് നല്‍കിയത്. റവന്യൂ വകുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 10 ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കും.

മൃഗശാലകൾ ഇല്ലാത്ത കണ്ണൂർ ജില്ലയിലാണ് സംസ്ഥാനത്ത്‌ പ്രഥമ സൂ സഫാരി പാർക്ക് പണിയുന്നതെന്ന പ്രത്യേകതയുണ്ട്. ആവശ്യമായ ഭൂമി മ്യൂസിയം-– -മൃഗശാലാ വകുപ്പിന്‌ രേഖാപരമായി കൈമാറിയാൽ സർവേ ഏറ്റെടുക്കുകയും ഏജൻസികളെ ചുമതലയേൽപ്പിച്ച്‌ വിശദ പദ്ധതിരേഖ തയ്യാറാക്കുകയുമാണ്‌ ആദ്യ പടി. ഡൽഹിയിൽനിന്ന്‌ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭിക്കുകയും വേണം. സൂ സഫാരി പാർക്കിന്‌ മൃഗങ്ങളെയും വിചിത്ര ജീവികളെയും സംസ്ഥാനത്തെ തിരുവനന്തപുരം–- തൃശൂർ മൃഗശാലകളിൽനിന്ന് കൊണ്ടുവരാം. കൂടാതെ, കൈമാറ്റ സംവിധാന (ബാർട്ടർ വ്യവസ്ഥ) ത്തിലൂടെ രാജ്യത്തെ പ്രശസ്‌തങ്ങളായ ഇതര മൃഗശാലകളിൽനിന്ന്‌ എത്തിക്കാനുമാകും.

തലസ്ഥാനത്തും  തൃശൂരിലും  മൃഗശാലകളുണ്ടെങ്കിലും കേരളത്തിൽ സഫാരി പാർക്കുകൾ ഇല്ല. സ്വാഭാവികമായ പ്രകൃതിദത്ത പശ്‌ചാത്തലത്തിലും അന്തരീക്ഷത്തിലും പക്ഷിമൃഗാദികൾക്കും ഇഴജന്തുക്കൾക്കും സ്വൈരവിഹാരം നടത്താനാകുംവിധമായിരിക്കും പുതിയതിന്റെ പൂർത്തീകരണം.KERALA, വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ കവചിത വാഹനങ്ങളിൽ പാർക്കിലൂടെ സഞ്ചരിക്കാൻ സൗകര്യമുണ്ടാകും. അനുബന്ധമായി വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ കലവറയായ ബോട്ടാണിക്കൽ ഗാർഡൻ, ജലം പാഴാക്കാതെ സംഭരിക്കാൻ കൂറ്റൻ മഴവെള്ള സംഭരണി, പ്രകൃതിദത്ത  ചരിത്ര മ്യൂസിയം, സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രമെഴുത്ത്‌ തുടങ്ങിയവയുമുണ്ടാകും. മൃഗങ്ങളെപ്പറ്റി അടുത്ത്‌ മനസ്സിലാക്കാൻ സൗകര്യമൊരുക്കും. തുടർന്നാകും സഫാരി. സ്വാഭാവിക വനാന്തരീക്ഷത്തിൽ തുറന്ന കൂടുകളിലാകും മൃഗങ്ങൾ.

ഭൂമി കൈമാറ്റം നടന്നതോടെ നാടുകാണിയിലെ സൂ സഫാരി പാർക്ക്‌ പദ്ധതിയുടെ നടപടിക്രമങ്ങൾക്ക് വേഗമേറി. സർവേ ഉടൻ പൂർത്തിയാക്കി വിശദ ഡിപിആർ തയ്യാറാക്കും. പ്ലാന്റേഷൻ കോർപറേഷന്റെ 256 ഏക്കർ ഭൂമി റവന്യു വകുപ്പിന്‌ കൈമാറിയത്‌ 10 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പിന് വിട്ടുനൽകും. അതോടെ സർവേ നടപടി ആരംഭിക്കും. പ്ലാന്റേഷൻ കോർപറേഷന്റെ  ഉടമസ്ഥതയിൽ നാടുകാണിയിൽ ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിലായി 300 ഏക്കർ സ്ഥലമാണുള്ളത്. ജൈവവൈവിധ്യങ്ങളാൽ സമ്പന്നം. പ്രകൃതി സംരക്ഷിച്ചും പക്ഷിമൃഗാദികൾക്ക്‌ ആവാസവ്യവസ്ഥ ഒരുക്കിയുമാണ്‌ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയുടെയും പാർക്കിന്റെയും രൂപകൽപ്പന നടത്തുന്നത്.
<BR>
TAGS : KERALA |  ZOO SAFARI PARK
SUMMARY : Zoo Safari Park in 256 acres in Kannur

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

1 hour ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

2 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

3 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

3 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

4 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

5 hours ago