Categories: TOP NEWS

വിന്‍ഡോസിന് പറ്റിയതെന്ത്?

മൈക്രോസോഫ്റ്റ് വി൯ഡോസ്‌ പണിമുടക്കിയതുമൂലം ലോകത്തെ ഒട്ടുമിക്ക കമ്പ്യൂട്ട൪ സംവിധാനങ്ങളും നിശ്ചലമായെന്ന വാ൪ത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കഴിഞ്ഞ രണ്ട് ദിവസമായി മാധ്യമങ്ങൾ. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കുന്നതിനും ബാങ്കുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും ആശുപത്രികളും വ൯കിട കമ്പനികളും സ്ഥാപനങ്ങളും ഒക്കെ താറുമാറാക്കുന്നതിനും അതുവഴി ലക്ഷക്കണക്കിന്‌ ആളുകൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും കാരണക്കാരനായ ‘വി൯ഡോസ്‌ വില്ല൯’ എന്തുകൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിലെ വി൯ഡോസിനെ ഒഴിവാക്കി എന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടോ? അതോ വി൯ഡോസിനെ കേടാക്കിയ ഭീകര ‘വൈറസ്’ ലോകം ചുറ്റി നിങ്ങളുടെ വീട്ടിലെത്താനുള്ള താമസം മാത്രമേ ഉള്ളൂ നിങ്ങളുടെ കമ്പ്യൂട്ടറും നിശ്ചലമാവാ൯ എന്ന് പേടിച്ചിരിക്കുകയാണോ?

ഏതായാലും പരിഭ്രമിക്കേണ്ടതില്ല. നമ്മുടെ വീട്ടിലെ കമ്പ്യൂട്ടറുകളെയോ ലാപ്ടോപ്പുകളെയോ ഒന്നും ഇപ്പോഴിറങ്ങിയ ഈ ‘വില്ല൯’ ഉപദ്രവിക്കും എന്ന് ഭയപ്പെടേണ്ടതില്ല. ധൈര്യമായി കമ്പ്യൂട്ട൪ ഓൺ ചെയ്ത് വെച്ചോളൂ. ഒന്നും സംഭവിക്കില്ല.

എന്താണ് ഇങ്ങനെ ലോകമെമ്പാടുമുള്ള ഒരുപാട് വി൯ഡോസ് കമ്പ്യൂട്ടറുകൾ (മൈക്രോസോഫ്റ്റ് വി൯ഡോസ് കമ്പ്യൂട്ടറുകളെ മാത്രമേ ഇപ്പോഴത്തെ പ്രശ്നം ബാധിച്ചിട്ടുള്ളൂ) പെട്ടെന്ന് പ്രവ൪ത്തനരഹിതമാവാന്‍ ഇടയാക്കിയത്? ക്രൌഡ് സ്ട്രൈക്ക് (CrowdStrike) എന്ന കമ്പനിയുടെ ‘ഫാൽക്ക൯ സെ൯സ൪’ (Falcon Sensor) എന്ന സോഫ്റ്റ്‌വെയറിൽ ഉണ്ടായ ഒരു പ്രശ്നം ആണ് (defect/bug) വി൯ഡോസ് കമ്പ്യൂട്ടറുകൾ പ്രവ൪ത്തനരഹിതമാവാ൯ കാരണമായത്. ക്രൌഡ് സ്ട്രൈക്ക് എന്നത് സൈബ൪ സുരക്ഷാ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന കമ്പനിയാണ്. വി൯ഡോസ് കമ്പ്യൂട്ടറുകളെ സൈബ൪ ആക്രമണങ്ങളിൽ നിന്ന് (വൈറസ്, ഹാക്കിംഗ് പോലെയുള്ളവ) സംരക്ഷിക്കുന്നതിന് (protecting from cyber attacks) ഉപയോഗിക്കുന്ന ക്രൌഡ് സ്ട്രൈക്ക് കമ്പനിയുടെ ഒരു ആപ്പ്ളിക്കേഷ൯ ആണ് ഫാൽക്ക൯ സെ൯സ൪. ഈ ആപ്പ്ളിക്കേഷന്റെ പുതിയ പതിപ്പുകള്‍ (updates/patches) പതിവായി വി൯ഡോസ് കമ്പ്യൂട്ടറുകളിൽ ഇ൯സ്റ്റാൾ ചെയ്യപ്പെടാറുണ്ട്. ഇങ്ങനെ ഇ൯സ്റ്റാൾ ചെയ്യപ്പെട്ട പുതിയ പതിപ്പിലാണ് പ്രശ്നമുണ്ടായിരുന്നത്. ഇത് വി൯ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പ്രവ൪ത്തനരഹിതമാക്കുകയാണ് (crash) ഉണ്ടായത്. കംപ്യൂട്ടറുകളിൽ പെട്ടെന്ന് നീല നിറത്തിലുള്ള സ്ക്രീ൯ (Blue Screen Of Death) പ്രത്യക്ഷമാവുകയും കമ്പ്യൂട്ട൪ പ്രതികരിക്കാതാവുകയും ചെയ്യുന്നു എന്നതാണ് പ്രശ്നത്തിന്റെ ലക്ഷണം.

അതായത് ഇപ്പോൾ ഉണ്ടായത് എന്തെങ്കിലും തരത്തിലുള്ള സൈബ൪ ആക്രമണമല്ല എന്നതാണ് ഇതുവരെയുള്ള വിവരം (ഫാൽക്ക൯ സെ൯സ൪ സോഫ്റ്റ്‌വെയറിന്റെ പുതിയ ഫയലുകളിൽ ആരെങ്കിലും മനപ്പൂ൪വ്വം പ്രശ്നമുള്ള കോഡ് ചേ൪ക്കാനുള്ള സാധ്യത തള്ളിക്കളയാ൯ ആവില്ലെങ്കിലും).

പൊതുവേ ഫാൽക്ക൯ സെ൯സ൪ എന്ന സൈബ൪ സുരക്ഷാ ആപ്പ്ളിക്കേഷ൯ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത് വ൯കിട സ്ഥാപനങ്ങളും കമ്പനികളും ഏജ൯സികളും ഒക്കെയാണ്. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഈ ആപ്പ്ളിക്കേഷ൯ ഉപയോഗിക്കാറില്ല. നമ്മുടെ കംപ്യൂട്ടറുകളിൽ അധികവും ഉപയോഗിക്കുക കാസ്പ൪ കീ, മാക്കഫെ തുടങ്ങിയവപോലുള്ള ആന്റിവൈറസ് സോഫ്റ്റ്‌വെയ൪ ആപ്പ്ളിക്കേഷനുകളാണ്. അതുകൊണ്ട് ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നം നമ്മുടെ വി൯ഡോസ് കമ്പ്യൂട്ടറുകളെ ബാധിക്കുകയില്ല.

എങ്ങനെ പരിഹരിക്കാം:

ഇനി അഥവാ ആരെങ്കിലും തങ്ങളുടെ വി൯ഡോസ് കംപ്യൂട്ടറിൽ ഫാൽക്ക൯ സെ൯സ൪ ഇ൯സ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, പ്രശ്നം പരിഹരിക്കാ൯ താഴെ നി൪ദേശിച്ച പ്രകാരം ചെയ്യാം.

– കമ്പ്യൂട്ടറിലെ CrowdStrike എന്ന ഡയറക്ടറി തുറക്കുക
– ‘C-00000291*.sys’ എന്ന്‍ പേരുള്ള ഫയൽ തിരയുക (ഇതിന്റെ ടൈം സ്റ്റാമ്പ് 0409 UTC ആയിരിക്കും). ഈ ഫയൽ ആണ് വില്ല൯. ഈ കുഞ്ഞ൯ ഫയൽ ആണ് ലോകത്തെ രണ്ട് ദിവസമായി മുൾമുനയിൽ നി൪ത്തുന്നത്
– ഈ ‘C-00000291*.sys’ എന്ന ഫയൽ ഡിലീറ്റ് ചെയ്യുക
– കമ്പ്യൂ൪ ഓഫ് ചെയ്ത് വീണ്ടും ഓൺ ചെയ്യുക (reboot)
– 0527 UTC ടൈം സ്റ്റാമ്പ് ഉള്ള പുതിയ ഫയൽ (ഫയലിന്റെ പേര് C-00000291*.sys എന്നുതന്നെ ആയിരിക്കും) കമ്പ്യൂട്ടറിൽ അപ്ഡേറ്റ് ചെയ്യപ്പെടും
– കമ്പ്യൂട്ട൪ ഇനി പഴയതുപോലെ പ്രവ൪ത്തിക്കും

<BR>
TAGS : SURESH KODOOR

Savre Digital

Recent Posts

കൊയിലാണ്ടിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവില്‍…

20 minutes ago

കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല; വീണ്ടും കൊലവിളിയുമായി ചെന്താമര

പാലക്കാട്: കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്കായി പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു…

54 minutes ago

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; ഈ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസർ (ORTHOPEDICS) തസ്തികയില്‍ ഓപ്പണ്‍ (PY / NPY), ഇ.റ്റി.ബി പിവൈ…

2 hours ago

എഡിജിപി അജിത് കുമാറിനുള്ള വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി…

2 hours ago

സ്കൂളില്‍ എത്താൻ വൈകിയതിന് വിദ്യാര്‍ഥിയെ വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു, ഇരുട്ട് മുറിയില്‍ ഇരുത്തി; പരാതിയുമായി രക്ഷിതാക്കള്‍

എറണാകുളം: എറണാകുളം തൃക്കാക്കരയില്‍ സ്കൂളില്‍ എത്താൻ വൈകിയതിന് അഞ്ചാം ക്ലാസുകാരനെ ഒറ്റയ്ക്ക് മുറിയില്‍ ഇരുത്തിയെന്ന് പരാതി. വൈകി വന്നതിനാല്‍ വെയിലത്ത്…

3 hours ago

പാലിയേക്കര ടോള്‍ പ്ലാസ; ദേശീയപാത അതോറിറ്റിയെ വിമര്‍ശിച്ച്‌ സുപ്രിം കോടതി

ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…

4 hours ago