Categories: KERALATOP NEWS

വിപ്ളവകാരിയുടെ മഹത്വം ബോധ്യപ്പെടുത്തിയ ജീവിതം; പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമാണ് പുഷ്പനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുഷ്പനെന്ന പേര് കേട്ടാല്‍ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദുഃഖഭരിതമാണ്. പുഷ്പനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്നിയായി ഉള്ളില്‍ ജ്വലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1994, നവംബര്‍ 25 ഈ നാട് ഒരിക്കലും മറക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെ കെ രാജീവന്‍. കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നീ അഞ്ചു ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ജീവനെടുത്ത അന്നത്തെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട പുഷ്പന് ജീവന്‍ ബാക്കിയായെങ്കിലും സ്വന്തം ജീവിതം നഷ്ടപ്പെട്ടു. കൂത്തുപറമ്പ് വെടിവെയ്പ് പുഷ്പനെ എന്നന്നേയ്ക്കുമായി ശയ്യാവലംബിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശിഷ്ടകാലം ദുരന്തം സമ്മാനിച്ച തന്റെ അനാരോഗ്യത്തോടു പൊരുതേണ്ടി വന്ന അവസ്ഥയിലും പുഷ്പനിലെ കമ്മ്യൂണിസ്റ്റ് അണുകിട ഉലഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ നേരിട്ട ദുരന്തത്തില്‍ അദ്ദേഹം പശ്ചാത്തപിച്ചിട്ടില്ല. കാരണം, അദ്ദേഹത്തെ നയിച്ചത് സ്വാര്‍ത്ഥ മോഹങ്ങളായിരുന്നില്ല, മറിച്ച്‌ നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു. പാര്‍ട്ടിയോടുള്ള അനിതരസാധാരണമായ കൂറായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മൂന്നു പതിറ്റാണ്ടു കാലം നീണ്ട തന്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ആ പേരു കേട്ടാൽ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദു:ഖഭരിതമാണ്. സഖാവിനോടൊപ്പം പാർടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്നിയായി നമ്മുടെയുള്ളിൽ ജ്വലിക്കുകയാണ്.

1994, നവംബർ 25 ഈ നാട് ഒരിക്കലും മറക്കില്ല.  കെ കെ രാജീവന്‍, കെ വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നീ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജീവനെടുത്ത അന്നത്തെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുഷ്പനു ജീവൻ ബാക്കിയായെങ്കിലും സ്വന്തം ജീവിതം നഷ്ടപ്പെട്ടു. കൂത്തുപറമ്പ് വെടിവയ്പ്പ് എന്നന്നേയ്ക്കുമായി സഖാവിനെ ശയ്യാവലംബിയാക്കി.

ശിഷ്ടകാലം ദുരന്തം സമ്മാനിച്ച തന്റെ അനാരോഗ്യത്തോടു പൊരുതേണ്ടി വന്ന അവസ്ഥയിലും സഖാവ് പുഷ്പനിലെ കമ്മ്യൂണിസ്റ്റ് അണുകിട ഉലഞ്ഞിട്ടില്ല. താൻ നേരിട്ട ദുരന്തത്തിൽ അദ്ദേഹം പശ്ചാത്തപിച്ചിട്ടില്ല. കാരണം, അദ്ദേഹത്തെ നയിച്ചത് സ്വാർത്ഥ മോഹങ്ങളായിരുന്നില്ല, മറിച്ച് നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു. പാർടിയോടുള്ള അനിതരസാധാരണമായ കൂറായിരുന്നു.

സഖാവിന്റെ രക്തസാക്ഷിത്വം പാർടിയെ സംബന്ധിച്ചിടത്തോളം ഒരേ സമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പൻ. അതുകൊണ്ടുതന്നെ ഓരോരുത്തരിലുമെന്ന പോലെ സഖാവിന്റെ വിയോഗം വ്യക്തിപരമായും കടുത്ത ദു:ഖമാണ് സൃഷ്ടിച്ചിട്ടുള്ളത്. വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്. മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകമായ സഖാവ് പുഷ്പനു ആദരാഞ്ജലികൾ. സഖാക്കളുടേയും  കുടുംബത്തിന്റെയും വേദനയിൽ പങ്കു ചേരുന്നു. വിപ്ലവാഭിവാദ്യങ്ങൾ!

TAGS : PUSHPAN | PINARAYI VIJAYAN
SUMMARY : A Life Convinced of the Revolution’s Greatness; Chief Minister paid his last respects to Pushpan

Savre Digital

Recent Posts

ദി​ലീ​പി​ന്‍റെ സി​നി​മ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ൽ ത​ര്‍​ക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവയ്പ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: ദി​ലീ​പി​ന്‍റെ സി​നി​മ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ൽ ത​ര്‍​ക്കം. സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ ന​ട​നെ അ​നു​കൂ​ലി​ച്ചും പ്രതികൂലിച്ചും ആ​ളു​ക​ൾ…

19 minutes ago

ശ്രീനാരായണ സമിതി ഭാരവാഹികള്‍

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ്‌ എൻ…

37 minutes ago

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം: മൂന്ന് സ്ഥലങ്ങളില്‍ സാധ്യതാപഠനത്തിന് ടെൻഡർ ക്ഷണിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…

1 hour ago

‘ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിൽ’: കോടതിവിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യര്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…

2 hours ago

മത്സ്യബന്ധന ബോട്ട് കടലില്‍ കത്തിനശിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…

2 hours ago

നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരല്ലെന്ന് തിരിച്ചറിഞ്ഞു, അവകാശങ്ങൾ നിഷേധിക്കപ്പെട്ടു; കോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…

3 hours ago