ബെംഗളൂരു: വിമാനം ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് നഷ്ടപ്പെട്ടത് അഞ്ച് മണിക്കൂറോളം. പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമാണ് വെെകിയത്. പൂനെയിൽ നിന്ന് പുലർച്ചെ 12.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 5.44ന് പുറപ്പെട്ട് 6.49നാണ് ബെംഗളൂരുവിൽ ലാൻഡ് ചെയ്തത്. ജോലി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പെെലറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യാൻ വിസമ്മതിച്ചതാണ് വെെകിയതിന്റെ കാരണം.
പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന 6ഇ 361 ഫ്ലൈറ്റ് ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉണ്ടായത്. കാലതാമസം പരിഹരിക്കാൻ ശ്രമിച്ചെന്ന്, എന്തെങ്കിലും തരത്തിലുള്ള അസൗകര്യം ഉണ്ടായെങ്കിൽ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
TAGS: BENGALURU | INDIGO
SUMMARY: Pune – bengaluru airlines delayed for hours after pilot denied takeoff
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…