ബെംഗളൂരു: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ. കൊൽക്കത്ത സ്വദേശിയായ കാർത്തിക് (22) ആണ് അറസ്റ്റിലായത്. എഞ്ചിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയായ കാർത്തിക് ബെംഗളൂരു -കൊൽക്കത്ത ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാനാണ് ശ്രമിച്ചത്.
അവധിക്കാലത്ത് സുഹൃത്തിനെ കാണാൻ കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു കാർത്തിക്. ഇയാൾ എമർജൻസി എക്‌സിറ്റ് വാതിൽ തുറക്കാൻ ശ്രമിക്കുന്നത് ക്യാബിൻ ക്രൂ ശ്രദ്ധിക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ കാർത്തിക് ക്യാബിൻ ക്രൂവിനോട് അപമാര്യാദയായി പെരുമാറി. ഇതേതുടർന്ന് ഇൻഡിഗോ ജീവനക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു. വിമാനം ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഉടൻ കാർത്തിക്കിനെ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ബാല്‍ഗഢ്: കടുവയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ബാല്‍ഗഢ് ജില്ലയിലാണ് കടുവയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടത്. സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ…
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തില്‍പ്പെട്ടു. കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളം…
മലപ്പുറം: കൂട്ടിലങ്ങാടി പാലത്തിൽനിന്ന് പുഴയിൽ ചാടി യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പെരുവള്ളൂർ ഒളകര സ്വദേശി ദേവി നന്ദ (23) ആണ്…
കണ്ണൂർ: കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. മരിച്ചത് ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണെന്ന് സ്ഥിരീകരിച്ചു.…
പറ്റ്ന: വോട്ടു കൊള്ളയ്ക്കും ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനം…
ബെംഗളൂരു: 2025 ജൂൺ 4 ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ…