തിരുവനന്തപുരം: വിഴിഞ്ഞത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിട്ടിച്ച് അപകടം. വിഴിഞ്ഞം പുതിയ പാലത്തിനടുത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാത്രിയോടെയാണ് അപകടം നടന്നത്. വിഴിഞ്ഞത്തു നിന്നു പൂവാർ ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക്ക് ബസും മുക്കോല ഭാഗത്തുനിന്നും വിഴിഞ്ഞത്തേക്കു വന്ന ഓർഡിനറി ബസുമാണ് പരസ്പരം കൂട്ടിയിടിച്ചത്. യാത്രക്കാരും ബസ് ജീവനക്കാരുമടക്കം നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ഇലക്ട്രിക്ക് ബസ് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. തുടർന്ന് വൈദ്യുതി പോസ്റ്റ് ബസിനു മുകളിലേക്ക് ഒടിഞ്ഞു വീണു. ഉടൻ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം അരംഭിക്കുകയായിരുന്നു. ഡ്രൈവറുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴയിലെ ഒരു കോളജിൽ നിന്നു തിരുവനന്തപുരത്ത് ഇന്റേൺഷിപ്പിനെത്തിയ വിദ്യാർഥി സംഘമാണ് സ്വിഫ്റ്റ് ബസിൽ ഉണ്ടായിരുന്നത്. ഇവരാണ് അപകടത്തിൽപ്പെട്ടതിൽ കൂടുതലും.
സ്വിഫ്ട് ബസ് ഡ്രൈവർ ജിനേഷ്(45), ഓർഡിനറി ബസ് ഡ്രൈവർ ബിജു(47), കണ്ടക്‌ടർമാരായ അരുൺ(36), അനിത(34) എന്നിവർക്കും യാത്രക്കാരായ മഹേശ്വരി(29), മീനു(21), സോന(21), ഗായത്രി(22), അജിത്ത്(22), അൽക്ക(23), മിത്തുമണ്ഡൽ (23), രവീന്ദ്രൻ(72), രാജൻ(60), ലത(57), ലിസി(52), അയിഷബീവി(41), ശിവപ്രസാദ് (43), രമ്യ(43), അഞ്ചന(21), രജി(46), സോനു(21), അനാമിക(22), അൽക്ക(22), നന്ദന(22) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിൽസ നൽകി.
<br>
TAGS : ACCIDENT | THIRUVANATHAPURAM
SUMMARY : Bus collision accident in Vizhinjam; Many people were injured
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…
പട്ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന് മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന് സായി ആണ് മരിച്ചത്.…