Categories: KARNATAKATOP NEWS

വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി

ബെംഗളൂരു: വിവാദ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. സിയാവുർ റഹ്മാൻ എന്നയാളാണ് ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്‍ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് പരാതി.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങളാണ് പ്രധാനമന്ത്രി നടത്തിയതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും സിയാവുർ റഹ്മാൻ പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പരാതിയുമായി മുമ്പോട്ട് പോവണോയെന്ന കാര്യത്തിൽ കോടതി തീരുമാനമെടുത്തില്ല.

കോൺഗ്രസ് ആദ്യ പരിഗണന നൽകുന്നത് മുസ്ലിങ്ങൾക്കാണെന്ന് മോദി റാലിയിൽ പറഞ്ഞത്. കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് നൽകും. അവരുടെ പ്രകടന പത്രികയിൽ അങ്ങനെയാണ് പറയുന്നത്. നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണോ എന്നും മോദി ചോദിക്കുകയുണ്ടായി. എന്നാൽ തന്‍റെ പരാമര്‍ശം മുസ്‍ലിങ്ങളെ ഉദ്ദേശിച്ചല്ലെന്ന് പിന്നീട് പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു.

TAGS: BENGALURU UPDATES | NARENDRA MODI
SUMMARY: Complaint against prime minister modi on controversial statement

Savre Digital

Recent Posts

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68)…

19 minutes ago

ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന്…

39 minutes ago

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…

1 hour ago

കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; പോലീസ് പരിശോധന ആരംഭിച്ചു

കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…

2 hours ago

വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…

4 hours ago

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…

4 hours ago