പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ മര്‍ദ്ദിച്ച സംഭവത്തില്‍ കുടുതല്‍ നടപടി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്ഐ എസ് ജിനുവിനെയും മൂന്നു പോലീസുകാരനെയും സസ്പെന്‍ഡ് ചെയ്തു. ഡിഐജി അജിതാ ബീഗമാണ് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
എസ്ഐ എസ് ജിനുവിനെ രാവിലെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. നടപടി സ്ഥലം മാറ്റലില്‍ മാത്രം ഒതുക്കിയതില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് എസ്ഐയും മൂന്ന് പോലീസുകാരെയും സസ്പെൻഡ് ചെയ്തുള്ള നടപടി. വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു.
മര്‍ദ്ദനത്തില്‍ തോളെല്ലിന് പൊട്ടലേറ്റ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ പരാതിയിലാണ് കേസെടുത്തത്. അടൂരില്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികള്‍ക്കാണ് പോലീസില്‍ നിന്നും മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ജിപ്പില്‍ നിന്നും ഇറങ്ങിയപാടെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഓടെടാ എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു.
TAGS : POLICE
SUMMARY : Passengers beaten up by police; Suspension of SI and 2 policemen
ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം…
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്പറേഷന് ഭരണം…
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരള അത്ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…