കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കിളിമാനൂർ സ്വദേശി ബിജുവാണ് (40) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആക്രമിച്ച കൊല്ലം മടത്തറ സ്വദേശി രാജീവ് പോലീസ് കസ്റ്റഡിയിലാണ്.
പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ വിവാഹം ചെയ്‌തു നൽകാനാകില്ലെന്ന് ബിജു രാജീവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിനെ രാജീവ് മർദിച്ചത്. രാത്രിയിൽ വീടിനടുത്തുള്ള ജംഗ്‌ഷനിൽ വച്ച് ഇയാൾ ബിജുവിനെ മർദ്ദിക്കുകയായിരുന്നു. അടിച്ചു വീഴ്ത്തിയ ശേഷം പാറക്കല്ല് കൊണ്ടു തലയിൽ അടിക്കുകയായിരുന്നു. നവംബർ 17നായിരുന്നു സംഭവം.
ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലായ ബിജു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരിച്ചത്. അന്നുതന്നെ പ്രതി രാകേഷിനെ പിടികൂടിയ പോലീസ് ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെ ചുമത്തി കേസെടുത്തിരുന്നു.
TAGS: KERALA | MURDER
SUMMARY: Man murders father of girl for for denying marriage proposal
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…