ബെംഗളുരു : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജൂലൈ 21 ന് ബെംഗളുരുവിലെ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പാവലിയനിൽ വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ഹെഗ്‌ഡെ നഗറിലെ എസ്.കെ.എഫ് ഹാളിൽ നടന്ന പരിപാടി വിസ്ഡം സംസ്ഥാന സെക്രട്ടറി ഹാരിസ് കായകൊടി ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു.
മതരാഹിത്യത്തിലൂടെ അരാജകത്വത്തിന്റെ കെട്ടുകൾ അഴിച്ചുവിടാനുള്ള ശ്രമങ്ങൾ കെട്ടുറപ്പുള്ള കുടുംബങ്ങളുടെ തകർച്ചയിലാണ് പര്യവസാനിക്കുക. മതപരമായ അറിവും ബോധവും ഉള്ള സമൂഹത്തിന് മാത്രമേ കെട്ടുറപ്പുള്ള കുടുംബങ്ങളെ പടുത്തുയർത്താൻ സാധിക്കുകയുള്ളൂ എന്ന് ഹാരിസ് കായക്കൊടി പറഞ്ഞു.
വിസ്‌ഡം ബെംഗളുരു സെക്രട്ടറി ഹാരിസ് ബന്നൂർ അധ്യക്ഷത വഹിച്ചു. ഹെഗ്‌ഡെ നഗർ ഏരിയ ട്രഷറർ റഹ്മത്ത് അലി സ്വാഗതം പറഞ്ഞു. സുൽനൂറയിൻ മസ്ജിദ് ഖത്തീബ് മുബാറക് അല് ഹികമി, ഏരിയ ഭാരവാഹികളായ ഷുഹൈബ്, അജ്മൽ ജമാൽ എന്നിവർ നേതൃത്വം നൽകി.
ഈ മാസം 21ന് നടത്തുന്ന ബെംഗളൂരു മലയാളി ഫാമിലി കോൺഫറൻസിൽ പ്രമുഖ മലയാളി പണ്ഡിതന്മാരായ പി.എൻ അബ്ദുൽ ലത്തീഫ് മദനി, ടി. കെ അഷ്‌റഫ്, ഹാരിസ് ബിൻ സലിം, ഹുസൈൻ സലഫി എന്നിവരോടൊപ്പം മത രാഷ്ട്രിയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 5000 ത്തോളം ആളുകൾ പങ്കെടുക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി ബെംഗളുരുവിലെ എല്ലാ മണ്ഡലങ്ങളിലും ശാഖകളിലും വ്യത്യസ്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അയൽക്കൂട്ടങ്ങൾ, കുടുംബ സംഗമങ്ങൾ, സ്നേഹ യാത്രകൾ, വാഹന പ്രചരണം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു വരുന്നുണ്ട്.
<Br>
TAGS : WISDOM FAMILY CONFERENCE
SUMMARY : Wisdom Family Conference. Tasfia organized a family meet
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…