പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീടിന് മുമ്പിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയില്‍. കിഴക്കഞ്ചേരി പുത്തൻവീട് വേലപ്പന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ സംഭവം. പ്രദേശത്ത് ഇന്നലെ രാത്രി ഉത്സവം നടന്നിരുന്നതിനാല്‍ ധാരാളം ആളുകള്‍ വീടിനു മുൻവശത്തുണ്ടായിരുന്നതായി കുടുംബം പറയുന്നു.
ഇന്ന് പുലർച്ചെ ആഘോഷം കഴിഞ്ഞ് മടങ്ങുന്നവരാണ് ബൈക്ക് കത്തിക്കൊണ്ടിരിക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. സംഭവത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന് സംശയം. വടക്കഞ്ചേരി പോലീസെത്തി അന്വേഷണം ആരംഭിച്ചു.
TAGS : LATEST NEWS
SUMMARY : Bike parked in front of house found burnt to ashes; police begin investigation
കൊച്ചി: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…
കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…