വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിലാണ് സംഭവം. രമ്യ (40). മകൻ ഭാർഗവ് (13) എന്നിവരാണ് മരിച്ചത്. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇവർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ട് ദിവസമായി ഇരുവരും പുറത്തിറങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

മൃതദേഹങ്ങൾക്ക് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഭർത്താവിൻ്റെ മരണശേഷം താൻ വിഷാദത്തിലായിരുന്നെന്നും ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും രമ്യയുടെ ആത്മഹത്യ കുറിപ്പിലുള്ളതായി പോലീസ് പറഞ്ഞു.

സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ രമ്യയുടെ ഭർത്താവ് ശ്രീധർ മൂന്ന് മാസം മുമ്പാണ് കാൻസർ ബാധിച്ച് മരിച്ചത്. ഭർത്താവിൻ്റെ മരണശേഷം ഇവർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും പോലീസ് പറഞ്ഞു. മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

TAGS: BENGALURU UPDATES | SUUCIDE
SUMMARY: Homemaker, minor son found dead in flat at Yelahanka in Bengaluru

Savre Digital

Recent Posts

ബാംഗ്ലൂർ കലാ സാഹിത്യവേദി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…

31 minutes ago

കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ

കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…

48 minutes ago

ദുരഭിമാനക്കൊല; ഹുബ്ബള്ളിയിൽ ഗർഭിണിയെ വെട്ടിക്കൊന്നു, പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ​ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…

1 hour ago

ഗാ​ന്ധി​യു​ടെ ചി​ത്രം നോ​ട്ടു​ക​ളി​ൽ​നി​ന്ന് മാ​റ്റാ​ൻ പോ​കു​ന്നു, രണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ചയില്‍, ആ​ദ്യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…

2 hours ago

ഓൺസ്റ്റേജ് ജാലഹള്ളി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…

2 hours ago

കണ്ണൂർ സ്വദേശി ആന്ധ്രയിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…

3 hours ago