ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശൻ തോഗുദീപയുടെ ഹർജി മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ട് കർണാടക ഹൈക്കോടതി. വീട്ടിലെ ഭക്ഷണവും കിടക്കയും വസ്ത്രങ്ങളുമടക്കമുള്ള സൗകര്യങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്ന നടന്റെ ഹർജിയിലാണ് കോടതിയുടെ തീരുമാനം. വിഷയത്തിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
അപേക്ഷ ഉടൻ മജിസ്‌ട്രേറ്റിന് സമർപ്പിക്കാൻ ദർശന്റെ അഭിഭാഷകനോട് കോടതി നിർദ്ദേശിച്ചു. ജൂലൈ 26ന് മുമ്പ് മജിസ്‌ട്രേറ്റ് വിഷയത്തിൽ തീരുമാനമെടുക്കണം. എന്നാൽ അപേക്ഷ ആദ്യം പ്രിസൺ ഇൻസ്‌പെക്ടർ ജനറലിനാണ് നൽകേണ്ടതെന്നും അത് നിരസിക്കപ്പെട്ടാൽ മാത്രമാണ് മജിസ്‌ട്രേറ്റിന്റെ സമീപിക്കേണ്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. മാത്രമല്ല കൊലപാതകക്കേസിൽ പ്രതികൾക്ക് വീട്ടിലെ സുഖ സൗകര്യങ്ങൾ അനുവദിച്ച് നൽകുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജയിൽ ചട്ടങ്ങൾ ഉദ്ധരിച്ച് പ്രോസിക്യൂഷൻ വാദിച്ചു.
സുഹൃത്തായ പവിത്ര ഗൗഡയ്‌ക്ക് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11 നാണ് ദർശനെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയാണ് പവിത്ര ഗൗഡ.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan Directed To Approach Magistrate Court For Home Food In Jail
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…