ബെംഗളൂരു: വീട്ടിൽ കണ്ടുകൊണ്ടിരിക്കെ എട്ടാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. ഹാസൻ ആലൂർ താലൂക്കിലെ ചന്നപുര ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. കാവ്യശ്രീ – പുനീത് ദമ്പതികളുടെ മകൻ സ്നേഹിത് (11) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ക്ഷീണം കാരണം സ്നേഹിത് സ്കൂളിൽ പോയിരുന്നില്ല. ഉച്ചയായതോടെ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ സ്നേഹിതിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ കുട്ടിക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൂർണആരോഗ്യ വാനായിരുന്നെന്നും രക്ഷിതാക്കൾ പറഞ്ഞു. പുനീതിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
TAGS: KARNATAKA | DEATH
SUMMARY: 11-year-old boy dies after suffering heart attack at home in Hassan village
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…