Categories: KARNATAKATOP NEWS

വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കണമെന്ന അപേക്ഷ പിൻവലിച്ച് ദർശൻ

ബെംഗളൂരു: ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയവേ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കണമെന്ന അപേക്ഷ പിൻവലിച്ച് നടൻ ദർശൻ. രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായതോടെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശൻ കഴിയുന്നത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണവും വസ്ത്രങ്ങളും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ടാണ് കർണാടക ഹൈക്കോടതിയിൽ നടൻ ഹർജി സമർപ്പിച്ചത്.

ദർശൻ്റെ അപേക്ഷ നിരസിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ദർശൻ്റെ അഭിഭാഷകർ ഹൈക്കോടതിയിൽ മെമ്മോ സമർപ്പിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും ആവശ്യം നിരസിച്ചതോടെ ഹർജി പിൻവലിക്കാൻ നടൻ തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡറിൻ്റെ സിംഗിൾ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.

കൊലപാതകക്കേസില്‍ അറസ്റ്റിലാകുന്ന ഒരാള്‍ക്ക് ഇളവ് നല്‍കാന്‍ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് കര്‍ണാടക പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് മാനുവല്‍ 2021ലെ റൂള്‍ 728ന് എതിരാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചിത്രദുര്‍ഗ സ്വദേശിയായ രേണുകാ സ്വാമിയെ (33) കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍, പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് അറസ്റ്റിലായത്.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan withdraws plea for home-cooked food and clothes in judicial custody

Savre Digital

Recent Posts

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

25 minutes ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

1 hour ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

2 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

2 hours ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

2 hours ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

3 hours ago