ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിലും പഞ്ചാബിലും ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍. ഡ്രോണ്‍ വഴിയാണ് രണ്ട് സ്ഥലത്തും ആക്രമണം നടത്തുന്നത്. ഒപ്പം ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക് സൈന്യം അതിരൂക്ഷമായി വെടിയുതിര്‍ക്കുന്നുണ്ട്. ലഭിക്കുന്ന വിവരമനുസരിച്ച് പഞ്ചാബിലെ ഫിറോസ്പുരില്‍ ജനവാസ മേഖലയില്‍ ഡ്രോണ്‍ പതിച്ചു. ഒരു കുടുംബത്തിലുള്ള മൂന്ന് പേര്‍ക്ക് പരുക്കേറ്റതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ജമ്മു കശ്മീരിലെ മൂന്ന് അതിർത്തി ജില്ലയിൽ നിന്ന് ആളുകളെ ബങ്കറിലേക്ക് മാറ്റി. ശ്രീനഗർ, ബുഡ്ഗാം, അവന്തിപോര, സോപോർ,ബാരാമുള്ള പുൽവാമ ,അനന്തനാഗ് എന്നിവിടങ്ങളാണ് പാക് ഡ്രോണുകൾ ലക്ഷ്യമിട്ടത്. അവന്തിപോരയിൽ തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായതായി വിവരം. ശ്രീനഗർ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണശ്രമം നടന്നു. അവന്തിപ്പുരയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടു.
അമൃത്സറില്‍ നാല് ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അമൃത്സര്‍ വിമാനത്താവളം മെയ് 15 വരെ അടച്ചിടും. ഒപ്പം ഷെല്ലാക്രമണവും നടത്തുന്നുണ്ട്. രാത്രി എട്ട് മണിയോടെ ആരംഭിച്ച ആക്രമണത്തില്‍ ഒരിക്കല്‍ പോലും ഒരു ഡ്രോണ്‍ പോലും നിലംതൊട്ടില്ലെന്നതാണ് വിവരം. എല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തിട്ടിട്ടുണ്ട്.
നിലവില്‍ വരുന്ന വിവരമനുസരിച്ച് ആകെ 8 ഇടങ്ങളില് ഡ്രോണ്‍ ആക്രമണം നടന്നിട്ടുണ്ട്. പത്തിലധികം സ്ഥലങ്ങളില്‍ സൈറണ്‍ മുഴങ്ങി. ആക്രമണം നടക്കുന്ന ഇടങ്ങളെല്ലാം ബ്ലാക്ക് ഔട്ടിലാണ്. ബാരാമുള്ളയിലും ഡ്രോണുകളെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് പാക് പ്രകോപനം.
<BR>
TAGS : INDIA PAKISTAN CONFLICT
SUMMARY : Pakistan drone strike again; Drone hits Punjab, injures family, India retaliates
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…