Categories: KARNATAKATOP NEWS

വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി പദ്ധതിയൊരുക്കി വനം വകുപ്പ്

ബെംഗളൂരു: വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര പദ്ധതിയൊരുക്കി സംസ്ഥാന വനം – ടൂറിസം വകുപ്പ്. വനങ്ങളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി തമിഴ്‌നാട്-കർണാടക അതിർത്തിയിലെ ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടത്തിൽ നിന്ന് ഉടൻ സഫാരി ആരംഭിക്കും.

ആന, സാമ്പാർ, മാനുകൾ, കരടികൾ, മറ്റ് വന്യജീവികൾ എന്നിവ വിഹരിക്കുന്ന കാവേരി വന്യജീവി സങ്കേതത്തിലെ വീരപ്പൻ്റെ ഒളിത്താവളങ്ങളിൽ 22 കിലോമീറ്റർ വനമാണ് സഫാരി ഉൾക്കൊള്ളുന്നത്. പ്രത്യേകിച്ച് കാവേരി നദിയിലെ ബോട്ടിംഗിനും പരമ്പരാഗത മത്സ്യവിഭവങ്ങൾക്കും സഫാരി പ്രാധാന്യം നൽകും. രണ്ട് വാഹനങ്ങളിലായി 25 പേരെ കൊണ്ടുപോകാൻ കഴിയുന്ന നാല് ട്രിപ്പുകൾ വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. വനത്തിനുള്ളിൽ കൂടുതൽ സമയം സഞ്ചരിക്കുന്ന പുതിയ സഫാരി വാഹനങ്ങൾക്ക് വകുപ്പ് ഓർഡർ നൽകിയിട്ടുണ്ട്.

യാത്രക്കാരുടെ താമസത്തിനായി ഗോപിനാഥത്ത് ടെൻ്റ് കോട്ടേജുകളും തുറന്നിട്ടുണ്ട്. ഗോപിനാഥം ഗ്രാമത്തിൽ വീരപ്പന്റെ അനുയായികളായിരുന്നവർ ഇന്ന് വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരാണ്. വികസനം എത്തിയിട്ടില്ലാത്ത ഗ്രാമത്തിൽ ടൂറിസം വളരുന്നതോടെ ഗ്രാമീണരുടെ ജീവിത നിലവാരവും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

TAGS: KARNATAKA | TOURISM
SUMMARY: Hoggenekal safari soon, visit Veerappan’s hideouts en route

Savre Digital

Recent Posts

ബാംഗ്ലൂർ കലാ സാഹിത്യവേദി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…

3 hours ago

കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ

കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…

3 hours ago

ദുരഭിമാനക്കൊല; ഹുബ്ബള്ളിയിൽ ഗർഭിണിയെ വെട്ടിക്കൊന്നു, പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ​ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…

4 hours ago

ഗാ​ന്ധി​യു​ടെ ചി​ത്രം നോ​ട്ടു​ക​ളി​ൽ​നി​ന്ന് മാ​റ്റാ​ൻ പോ​കു​ന്നു, രണ്ട് ചിഹ്നങ്ങള്‍ ചര്‍ച്ചയില്‍, ആ​ദ്യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…

5 hours ago

ഓൺസ്റ്റേജ് ജാലഹള്ളി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…

5 hours ago

കണ്ണൂർ സ്വദേശി ആന്ധ്രയിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…

6 hours ago