Categories: KARNATAKATOP NEWS

വേനലിൽ ജലക്ഷാമം രൂക്ഷമായേക്കും; ഭൂഗർഭജല ചൂഷണം വർധിക്കുന്നതായി റിപ്പോർട്ട്‌

ബെംഗളൂരു: ഇത്തവണത്തെ വേനലിൽ സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായേക്കും. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്ത് ഭൂഗർഭജല ചൂഷണം വർധിക്കുന്നതായി കർണാടക ഭൂഗർഭജല ഡയറക്ടറേറ്റ്. ബെംഗളൂരുവിലെ ഭൂഗർഭജലം വർഷങ്ങളായി അമിതമായി ചൂഷണം ചെയ്യപ്പെടുകയാണ്. ഇതുകൊണ്ട് തന്നെ മഹാദേവപുര, വൈറ്റ്ഫീൽഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറഞ്ഞേക്കുമെന്ന് ഭൂഗർഭജല ഡയറക്ടറേറ്റ് ആശങ്ക പ്രകടിപ്പിച്ചു. ഇതേതുടർന്ന് മഴവെള്ള സംഭരണമടക്കം ജലലഭ്യതക്കായി മറ്റ്‌ ബദൽ സംവിധാനങ്ങളെ ആശ്രയിക്കാൻ ബെംഗളൂരു ജലവിതരണ – മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജനങ്ങൾക്ക് നിർദേശം നൽകി.

വേനൽ എത്തുന്നതിനു മുന്നേ തന്നെ  നഗരത്തിലും സമീപ പ്രദേശങ്ങളിലും ഭൂഗർഭജല ചൂഷണം 100 ശതമാനമെന്ന പരിധിയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നഗര – ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെയുള്ള ജില്ലകളിലായി ഭൂഗർഭജല ഉപയോഗത്തിൻ്റെ നിരക്ക് 100 ശതമാനം എത്തിയിരുന്നുവെന്ന് ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ പറഞ്ഞു.

ഭാവിയിലെ ആവശ്യങ്ങൾക്ക് പോലും ഭൂഗർഭജലം തികയാത്ത സാഹചര്യങ്ങളിലേക്കാണ് ജലചൂഷണം നടക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കർണാടകയുടെ മൊത്തത്തിലുള്ള ഭൂഗർഭജലചൂഷണം 68.4 ശതമാനമാണ്. 2023ൽ സംസ്ഥാനത്തെ ഭൂഗർഭജലചൂഷണം 66.3 ശതമാനമായിരുന്നു.

TAGS: BENGALURU | GROUNDWATER
SUMMARY: Groundwater exploitation in state heavy

Savre Digital

Recent Posts

എയ്മ വോയ്സ് 2025 ദേശീയ സംഗീത മത്സരം

ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…

11 minutes ago

മഴ കനക്കുന്നു; കക്കി ഡാം തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…

14 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ കുറ്റോർ ചിരാത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്ഡ് ഹാർട്ട്‌…

24 minutes ago

പാകിസ്ഥാനിൽ മിന്നൽ പ്രളയം: മുന്നൂറിലേറെ മരണം

പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…

38 minutes ago

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…

1 hour ago

കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനം; വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി വെള്ളാപ്പള്ളി നടേശൻ

കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലായില്‍ ക്രിസ്‌ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍…

2 hours ago