വൈദ്യുതി ബില്ലുകൾ 30 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശം

ബെംഗളൂരു: വൈദ്യുതി ബില്ലുകൾ സ്വീകരിച്ച് 30 ദിവസത്തിനുള്ളിൽ അടക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശവുമായി ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം). സെപ്റ്റംബർ ഒന്ന് മുതൽ നിർദേശം പ്രാബല്യത്തിൽ വരുമെന്ന് ബെസ്കോം അറിയിച്ചു. ബില്ലുകൾ ലഭിക്കുന്ന തീയതി മുതൽ അടുത്ത 30 ദിവസത്തിനുള്ളിൽ തുക അടക്കാത്ത എല്ലാവർക്കും നിർദേശം ബാധകമാണ്.

നിശ്ചിത സമയത്തിനുള്ളിൽ തുക അടക്കാത്തവർ അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കുകയും വേണം.

കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) ശുപാർശ പ്രകാരമാണ് തീരുമാനമെന്നും സെപ്റ്റംബർ ഒന്നു മുതൽ ഇത് കർശനമായി നടപ്പാക്കുമെന്നും ബെസ്കോം അറിയിച്ചു.

ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾ, അപ്പാർട്ടുമെൻ്റുകൾ, താൽക്കാലിക വൈദ്യുതി കണക്ഷനുള്ള ഉപഭോക്താക്കൾ എന്നിവർ നിശ്ചിത 30 ദിവസത്തിനുള്ളിൽ ബില്ലുകൾ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

നിലവിൽ, മീറ്റർ റീഡിംഗിന് ശേഷവും ബിൽ അടക്കാത്തവരുടെ വീടുകളിൽ 15 ദിവസങ്ങൾക്കുള്ളിൽ മീറ്റർ റീഡർമാർ, ലൈൻമാൻമാർക്കൊപ്പമെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതാണ് രീതി. എന്നാൽ സെപ്റ്റംബർ 1 മുതൽ, ഈ രീതിയിലും മാറ്റം വരുമെന്ന് ബെസ്കോം അറിയിച്ചു.

വൈദ്യുതി ബിൽ അടയ്ക്കുന്നതിന് നിശ്ചിത തീയതി വരെ പലിശയില്ലാതെ 15 ദിവസത്തെ കാലയളവ് നൽകിയിട്ടുണ്ട്. ഇതിന് ശേഷം പലിശ സഹിതമുള്ള പേയ്‌മെൻ്റുകൾക്ക് 15 ദിവസത്തെ അധിക ഗ്രേസ് പിരീഡ് ലഭ്യമാണെന്നും ബെസ്കോം അറിയിച്ചു. എന്നാൽ ഇതിന് ശേഷം തുക അടച്ചില്ലെങ്കിൽ അടുത്ത മീറ്റർ റീഡിംഗ് ദിനത്തിൽ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെടും.

TAGS: BENGALURU | BESCOM
SUMMARY: From Sept 1, power will be disconnected if bills are not paid: State-owned firm BESCOM

Savre Digital

Recent Posts

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ആരംഭിച്ചു

തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…

32 minutes ago

ഗോവധം: ഗുജറാത്തില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച്‌ ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…

2 hours ago

എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…

2 hours ago

കേരള ആർടിസി ബെംഗളൂരു- തിരുവനന്തപുരം മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…

3 hours ago

ഡൽഹി സ്ഫോടനം; കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് തന്നെ, ഡിഎൻഎ ഫലം പുറത്ത്

ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…

3 hours ago

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; നാളെ മുതൽ പത്രിക സമർപ്പണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…

4 hours ago