വൈദ്യുതി ബില്ലുകൾ 30 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശം

ബെംഗളൂരു: വൈദ്യുതി ബില്ലുകൾ സ്വീകരിച്ച് 30 ദിവസത്തിനുള്ളിൽ അടക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കാൻ നിർദേശവുമായി ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം). സെപ്റ്റംബർ ഒന്ന് മുതൽ നിർദേശം പ്രാബല്യത്തിൽ വരുമെന്ന് ബെസ്കോം അറിയിച്ചു. ബില്ലുകൾ ലഭിക്കുന്ന തീയതി മുതൽ അടുത്ത 30 ദിവസത്തിനുള്ളിൽ തുക അടക്കാത്ത എല്ലാവർക്കും നിർദേശം ബാധകമാണ്.

നിശ്ചിത സമയത്തിനുള്ളിൽ തുക അടക്കാത്തവർ അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കുകയും വേണം.

കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) ശുപാർശ പ്രകാരമാണ് തീരുമാനമെന്നും സെപ്റ്റംബർ ഒന്നു മുതൽ ഇത് കർശനമായി നടപ്പാക്കുമെന്നും ബെസ്കോം അറിയിച്ചു.

ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾ, അപ്പാർട്ടുമെൻ്റുകൾ, താൽക്കാലിക വൈദ്യുതി കണക്ഷനുള്ള ഉപഭോക്താക്കൾ എന്നിവർ നിശ്ചിത 30 ദിവസത്തിനുള്ളിൽ ബില്ലുകൾ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

നിലവിൽ, മീറ്റർ റീഡിംഗിന് ശേഷവും ബിൽ അടക്കാത്തവരുടെ വീടുകളിൽ 15 ദിവസങ്ങൾക്കുള്ളിൽ മീറ്റർ റീഡർമാർ, ലൈൻമാൻമാർക്കൊപ്പമെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതാണ് രീതി. എന്നാൽ സെപ്റ്റംബർ 1 മുതൽ, ഈ രീതിയിലും മാറ്റം വരുമെന്ന് ബെസ്കോം അറിയിച്ചു.

വൈദ്യുതി ബിൽ അടയ്ക്കുന്നതിന് നിശ്ചിത തീയതി വരെ പലിശയില്ലാതെ 15 ദിവസത്തെ കാലയളവ് നൽകിയിട്ടുണ്ട്. ഇതിന് ശേഷം പലിശ സഹിതമുള്ള പേയ്‌മെൻ്റുകൾക്ക് 15 ദിവസത്തെ അധിക ഗ്രേസ് പിരീഡ് ലഭ്യമാണെന്നും ബെസ്കോം അറിയിച്ചു. എന്നാൽ ഇതിന് ശേഷം തുക അടച്ചില്ലെങ്കിൽ അടുത്ത മീറ്റർ റീഡിംഗ് ദിനത്തിൽ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെടും.

TAGS: BENGALURU | BESCOM
SUMMARY: From Sept 1, power will be disconnected if bills are not paid: State-owned firm BESCOM

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ മോശം പരാമര്‍ശം; യൂട്യൂബര്‍ രാജൻ ജോസഫ് അറസ്റ്റില്‍

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസില്‍ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റില്‍....

അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി; യുവാവിന്റെ വിരലുകള്‍ അറ്റു

കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ പടക്കം...

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്‌എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയുടെ കൈ...

ചലച്ചിത്ര സീരിയല്‍ നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയല്‍ താരം രാജശേഖരൻ...

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു....

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബെംഗളൂരു: ആയുഷ് മാൻ ആയുർവേദയും സമന്വയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ആയുർവേദത്തിന്റെ...

അധ്യായം 29 📖 ദേശാടനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   അമ്മയുടെ...

Related Articles

Popular Categories