ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുത തൂൺ ദേഹത്ത് വീണ് രണ്ട് യുവതികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ബൈയപ്പനഹള്ളിയിലെ സുഡുഗുണ്ടേപാളയ മെയിൻ റോഡിലാണ് സംഭവം. സുമതി (32), സോണി (35) എന്നിവരാണ് മരിച്ചത്. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്ന റോഡിലൂടെ കടന്നുപോകുകയായിരുന്ന ഇരുവരുടെയും ദേഹത്തേക്ക് വൈദ്യുത തൂൺ വീഴുകയായിരുന്നു.
നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന മണ്ണുമാന്തി യന്ത്രം വൈദ്യുത തൂണിൽ ഇടിച്ചതാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ ഇരുവരുടെയും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ബൈയ്യപ്പനഹള്ളി പോലീസ് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു.
TAGS: BENGALURU | ACCIDENT
SUMMARY: Two women killed in after electric pole falls on him
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…