ബെംഗളൂരു: വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ രാമനഗരയിൽ വീട് കത്തിനശിച്ചു. ശനിയാഴ്ച രാവിലെ വഡേരഹള്ളി ഗ്രാമത്തിലെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. എയർ കണ്ടീഷണറിലെ വൈദ്യുത ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആളപായമില്ല.
ഗുരു എന്നയാളുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. രാവിലെ 6 മണിയോടെ കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴാണ് വീട്ടിൽ തീപിടിത്തം ഉണ്ടായത്. വീട്ടിനുള്ളിൽ നിന്നും പുക ഉയർന്നതോടെ വീട്ടുകാർ ഉടൻ അവശ്യസാധനങ്ങൾ എടുത്ത് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി. തുടർന്ന് ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും വീട് മുഴുവനായും തീ പടർന്നിരുന്നു. മണിക്കൂറുകൾ പരിശ്രമിച്ചാണ് ഫയർ ഫോഴ്സ് തീയണച്ചത്. സംഭവത്തിൽ രാമനഗര റൂറൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | FIRE ACCIDENT
SUMMARY: House engulfed in fire after short circuit in air-conditioner
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…