ബെംഗളൂരു: റോഡ് വൈറ്റ് ടോപ്പിങ് ജോലികൾ നടക്കുന്നതിനാൽ ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിൽ അടുത്ത 90 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ശ്രീരാമക്ഷേത്രത്തിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്കുള്ള വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും. ഔട്ടർ റിങ് റോഡിൽ നിന്ന് ദൊഡ്ഡനെകുണ്ഡി ജംഗ്ഷൻ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ നിസർഗ എക്സ്റ്റൻഷൻ മെയിൻ റോഡിലൂടെ ദൊഡ്ഡനെകുണ്ഡി പോസ്റ്റ് ഓഫീസ് വഴി കടന്നുപോകണം.
ദൊഡ്ഡനെകുണ്ഡി ജംഗ്ഷനിൽ നിന്ന് ഔട്ടർ റിങ് റോഡിലേക്കുള്ള വാഹനങ്ങൾക്ക് അംബേദ്കർ കോളനി മെയിൻ റോഡിൽ നിന്നും നിസർഗ എക്സ്റ്റൻഷൻ മെയിൻ റോഡിൽ നിന്നും ഇതേ വഴി പോകാം. ഈ റോഡുകളിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic movement restricted on Doddanekundi Main Road in Bengaluru
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…