ബെംഗളൂരു: നഗരത്തിലെ വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ ഓഫറുമായി ഹോട്ടലുടമകൾ. വോട്ടു ചെയ്തവർക്ക് ജ്യൂസും ലഘു പലഹാരങ്ങളുമാണ് ഓഫർ. ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷനാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടു രേഖപ്പെടുത്തിയതായി തെളിയിക്കാൻ വിരലിൽ മഷി പുരട്ടിയത് കാണിച്ചാൽ മതിയെന്ന് അസോസിയേഷൻ അധ്യക്ഷൻ പി.സി. റാവു പറഞ്ഞു, ജ്യൂസും ലഘു പലഹാരവും സൗജന്യമായി നൽകുന്ന ഹോട്ടലുകൾ ഇവ കടയ്ക്കു മുന്നിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്ന പ്രവണത പൊതുവേ നഗരവാസികളിൽ കൂടുതലാണ്. വോട്ടെടുപ്പ് നടക്കുന്ന വെള്ളിയാഴ്ച്ചയ്ക്കു പുറമേ ശനി, ഞായർ അവധി ദിവസങ്ങളായതിനാൽ വോട്ടു ചെയ്യാതെ അവധി ആഘോഷിക്കാൻ ആളുകള്‍ കുടുംബത്തോടൊപ്പം നഗരത്തിന് പുറത്തുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് വിവിധ പ്രചാരണ- ബോധവത്കരണ പരിപാടികള്‍ ബെംഗളൂരു കോർപ്പറേഷനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സംഘടിപ്പിച്ചിരുന്നു.
ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ, എന്നിങ്ങനെ ബെംഗളൂരു നഗരത്തിനകത്ത് മൂന്ന് മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരത്തിലെ പോളിങ് 54 ശതമാനം മാത്രമായിരുന്നു.
The post വോട്ടു ചെയ്തവർക്ക് സൗജന്യമായി ജ്യൂസും പലഹാരങ്ങളും: പോളിങ് വർധിപ്പിക്കാൻ ഓഫറുകളുമായി ബെംഗളൂരുവിലെ ഹോട്ടലുടമകൾ appeared first on News Bengaluru.
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…