ബെംഗളൂരു: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ നാല് ജിഎസ്ടി ഉദ്യോഗസ്ഥരെ ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ബൈയപ്പനഹള്ളി പ്രമുഖ വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്.
ഒരാഴ്‌ച മുമ്പാണ് കേസിനാസ്പദമായ സംഭവം. റെയ്ഡ് നടത്താനെന്ന പേരിലാണ് ജിഎസ്ടി ഉദ്യോഗസ്ഥർ വ്യവസായിയെ സമീപിച്ചത്. റെയ്ഡിന് ശേഷം ചോദ്യം ചെയ്യാനെന്ന പേരിൽ ഇവർ തന്നെ മറ്റൊരിടത്തേക്ക് കൊണ്ടുപോയെന്നും, എന്നാൽ പിന്നീടാണ് തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്ന് മനസിലായതെന്നും വ്യവസായി പരാതിയിൽ പറഞ്ഞു. ഒന്നരക്കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭീഷണി. ഇതേതുടർന്ന് വീട്ടിൽ വിളിച്ചുപറഞ്ഞ ശേഷം ഒന്നരക്കോടി രൂപ നൽകിയതിന് ശേഷമാണ് ഇവർ തന്നെ വിട്ടയച്ചതെന്നും വ്യവസായി പറഞ്ഞു.
അതേസമയം ഇത്തരമൊരു റെയ്ഡിന് ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിരുന്നില്ലെന്ന് സിറ്റി ക്രൈംബ്രാഞ്ച് മുതിർന്ന ജിഎസ്ടി ഉദ്യോഗസ്ഥരിൽ നിന്ന് സ്ഥിരീകരിച്ചു, അനധികൃത പണം സമ്പാദിക്കാൻ മനപൂർവ്വം ഉദ്യോഗസ്ഥർ കൃത്യം ചെയ്തതായി കണ്ടെത്തി. സൂപ്രണ്ട് റാങ്കിലുള്ള രണ്ടുപേരും ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ടുപേരുമാണ് പിടിയിലായതെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
TAGS: KARNATAKA | ARREST
SUMMARY: Four GST officials arrested in Bengaluru in alleged case of kidnapping
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…