ന്യൂഡൽഹി: പട്ടാപകൽ വ്യവസായിയെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു കൊന്നു. ഡൽഹിയിലെ ക്രോക്കറി ഉടമ സുനിൽ ജെയിൻ (52) ആണ് പ്രഭാത നടത്തത്തിനിടെ കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ എത്തിയ രണ്ടുപേരാണ് വെടിവെച്ചത്. ഫർഷ് ബസാർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സംഭവസ്ഥലത്തെത്തി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തെ കുറിച്ച് രാവിലെ തന്നെ വിവരം ലഭിച്ചതായി ഷഹ്ദാര ഡി.സി.പി പ്രശാന്ത് ഗൗതം പറഞ്ഞു. അക്രമികൾ സുനിൽ ജെയിനെ ഒന്നിലധികം തവണ വെടിവെക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട സുനിൽ ജെയിന് നേരത്തേ ഭീഷണികൾ ഒന്നും ലഭിച്ചിരുന്നില്ലെന്ന് കുടുംബം അറിയിച്ചു. പ്രതികളെ പിടികൂടാനും വെടിവെപ്പിന് പിന്നിലെ കാരണം കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു.
TAGS: NATIONAL | MURDER
SUMMARY: Industrialist Killed in shooutout in Delhi
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…