Categories: NATIONALTOP NEWS

വ്യാജരേഖ ചമയ്ക്കൽ; പൂജാ ഖേദ്ക്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ന്യൂഡൽഹി: ഐഎഎസ് മുന്‍ പ്രൊബേഷണറി ഓഫിസര്‍ പൂജാ ഖേദ്ക്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ അനധികൃതമായി ഒബിസി, ഭിന്നശേഷി സംവരണങ്ങള്‍ നേടിയെന്നതാണ് പൂജക്കെതിരായ കുറ്റം. പൂജക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുകളുണ്ടെന്ന് ഹൈക്കോടതി ജസ്റ്റിസ് ചന്ദ്ര ധരി സിങ് ചൂണ്ടിക്കാട്ടി.

കൂടുതല്‍ അന്വേഷണം നടത്തിയാല്‍ സംവിധാനങ്ങള്‍ അട്ടിമറിക്കാനായി നടത്തിയ വലിയ ഗൂഢാലോചനകള്‍ പുറത്ത് വരുമെന്നും അറസ്റ്റ് ചെയ്യും മുമ്പ് തന്നെ പൂജയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഏറ്റവും വലിയ പരീക്ഷയാണ് സിവില്‍ സര്‍വീസ്.

ഭരണഘടനാ സ്ഥാപനത്തെയും സമൂഹത്തെയും വഞ്ചിച്ചതിന്‍റെ ഉത്തമോദാഹരണമാണ് പൂജയുടെ കേസെന്നും കോടതി ചൂണ്ടിക്കാട്ടി. 2022ലെ യുപിഎസ്‌സി പരീക്ഷയില്‍ സംവരണാനുകൂല്യങ്ങള്‍ക്കായി പൂജ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചെന്നാണ് ആരോപണം. ഡല്‍ഹി പോലീസിന്‍റെയും പരാതിക്കാരായ യുപിഎസ്‌സിയുടെയും അഭിഭാഷകര്‍ പൂജയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.

യുപിഎസ്‌സിയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നരേഷ് കൗശികും വര്‍ധമാന്‍ കൗശിക്കും ഹാജരായി. അതേസമയം തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പൂജ നിഷേധിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാമെന്നും രേഖകളെല്ലാം ഹാജരാക്കാമെന്നും പൂജ കോടതിയെ അറിയിച്ചു. എന്നാൽ കോടതി ഇക്കാര്യം തള്ളുകയായിരുന്നു.

TAGS: NATIONAL | POOJA KHEDKAR
SUMMARY: Delhi high court rejects anticipatory bail for Pooja khedkar

 

Savre Digital

Recent Posts

വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനല്‍ പാളി ദേഹത്തേക്ക് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍…

37 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി വാസന്തി. എസ് (78) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ ന്യൂ മഞ്ജുനാഥ ലേഔട്ട് ബാലാജി…

45 minutes ago

മുറി ചൂടാക്കാൻ കൽക്കരി കത്തിച്ചു; പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു

ചണ്ഡീ​ഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ…

1 hour ago

ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക്…

1 hour ago

നിലനിർത്താൻ സിപിഎം, തിരിച്ചുപിടിക്കാൻ കോൺഗ്രസ്, ബിജെപിക്ക് നിർണായകം; വിഴിഞ്ഞം നാളെ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തിര‍ഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ…

3 hours ago

ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിൽ, റിമാന്‍ഡ് 14 ദിവസത്തേക്ക്

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ…

3 hours ago