Categories: KARNATAKATOP NEWS

വ്യാപാരി സ്വയം വെടിവെച്ചു മരിച്ചു

ബെംഗളൂരു: കുടക് ജില്ലയിയില്‍ വ്യാപാരി ജീവനൊടുക്കി. മടിക്കേരി സ്വദേശി ദേവജന ജഗദീഷാണ് (56) വെള്ളിയാഴ്ച രാത്രി വീടിനടുത്തുള്ള പറമ്പിൽ സ്വയം വെടിവെച്ചു മരിച്ചത്. വായ്പത്തിരിച്ചടവ് മുടങ്ങിയതിനാല്‍ മൈക്രോഫിനാൻസുകാർ ഭീഷണിപ്പെടുത്തിയപ്പോൾ

ജഗദീഷ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വാഹനങ്ങളുടെ സ്പെയർപാർട്‌സ് വിൽക്കുന്ന ഒരു കട നടത്തിയിരുന്നു. ബിസിനസിൽ നഷ്ടം നേരിട്ടതിനെത്തുടർന്ന് സ്വകാര്യ മൈക്രോഫിനാൻസ് കമ്പനിയിൽനിന്ന് വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കമ്പനി ഏജന്റുമാരുടെ പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് കുടുംബങ്ങളുടെ പരാതി.

അതേസമയം സമയം സംഭവത്തിൽ ഔദ്യോഗിക പരാതി ആരും നൽകിയിട്ടില്ലെന്ന് കുടക് ജില്ലാ പോലീസ് സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു.വിഷയത്തിൽ കൂടുതലന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : MADIKKERI
SUMMARY : Businessman shoots himself to death

Savre Digital

Recent Posts

തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…

47 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…

48 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ്‌ ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…

1 hour ago

ആർ ശ്രീലേഖയുമായുള്ള തര്‍ക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുന്നു

തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…

2 hours ago

യെലഹങ്ക ഫക്കീർ കോളനിയിൽ സാന്ത്വനവുമായി കേളി പ്രവർത്തകർ

ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര…

2 hours ago

ഡൽഹിയിൽ അനധികൃതകയ്യേറ്റങ്ങൾ നീക്കുന്നതിനിടെ സംഘർഷം; കല്ലേറിൽ അഞ്ച് പോലീസുകാർക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…

2 hours ago