തൃശ്ശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ പിടിയിലായി. ധർമ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു കഞ്ചാവ് പിടികൂടിയത്. വടക്കാഞ്ചേരി പോലീസും സിറ്റി ഡാൻസാഫ് ടീമും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വടക്കാഞ്ചേരി സി ഐ റിജിൻ എം തോമസ്, ഗുരുവായൂർ സിഐ പ്രേമാനന്ദകൃഷ്ണൻ, എസ്‌ഐ മാരായ അനുരാജ് പ്രദീപ്, എ എസ് ഐ ജിജേഷ്, എസ്സിപിഒ അരുണ്‍, ബാബു, ഹോം ഗാർഡ് ഓമനക്കുട്ടൻ, സിറ്റി ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.
TAGS : GANJA
SUMMARY : 80 kg of ganja smuggled in the van was seized
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…
തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…
തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ഇനി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ്…
മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ്…